രൺവീർ സിങ്ങിന്റെ മുത്തച്ഛൻ അന്തരിച്ചു
Updated: Nov 11, 2026, 21:18 IST
ബോളിവുഡ് താരം രൺവീർ സിങ്ങിന്റെ മാതൃപിതാവ് ഡോ. രാം ഹിംഗോറാനി 96-ാം വയസ്സിൽ അന്തരിച്ചു. ദീപാവലി ദിനത്തിൽ ലക്ഷ്മീപൂജ നടക്കുന്നതിനിടെയാണ് അദ്ദേഹം വിടപറഞ്ഞതെന്ന് കുടുംബാംഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
രൺവീറിന്റെ ബന്ധുവായ സൗമ്യ ഹിംഗോറാനിയാണ് മുത്തച്ഛന്റെ ചിത്രങ്ങളും ഓർമകളും പങ്കുവെച്ച് മരണവാർത്ത അറിയിച്ചത്. ദുഃഖത്തേക്കാൾ അദ്ദേഹം ജീവിച്ച മനോഹരമായ ജീവിതത്തെ ആഘോഷിക്കണമെന്ന വികാരമാണ് കുറിപ്പിൽ പങ്കുവെച്ചത്.
മുത്തച്ഛനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന രൺവീർ മുൻപും അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. 2023ൽ ഇരുവരും ഒരുമിച്ച് നൃത്തം ചെയ്യുന്ന വീഡിയോയും ശ്രദ്ധ നേടിയിരുന്നു. രൺവീർ സിങ്ങിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ലെന്നാണ് റിപ്പോർട്ട്.
.jpg)

