രാമായണത്തിലെ രണ്‍ബീര്‍ കപൂറിന്റെ സീനുകള്‍ ലീക്ക് ആയി; എഐ എന്ന് ആരാധകര്‍

ramayana

ചിത്രത്തിന്റെ ടീസറും ചില രംഗങ്ങളും അടുത്തിടെ നടന്ന കോമിക്കോണ്‍ ഇവന്റില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഇന്ത്യന്‍ ഇതിഹാസം രാമായണത്തിന് നിതീഷ് തിവാരി ഒരുക്കുന്ന ദൃശ്യാവിഷ്‌കാരമാണ് ഇന്ത്യന്‍ സിനിമ ലോകത്തെ ഏറെ നാളായുള്ള ഒരു പ്രധാന ചര്‍ച്ചാവിഷയം. വമ്പന്‍ താരനിരയും ബഡ്ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് 'രാമായണ' ഒരുങ്ങുന്നത്. രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്നുള്ള ഒരു രംഗം ലീക്ക് ആയിരിക്കുകയാണ്.

ചിത്രത്തിന്റെ ടീസറും ചില രംഗങ്ങളും അടുത്തിടെ നടന്ന കോമിക്കോണ്‍ ഇവന്റില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ ഇവന്റില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത സിനിമയുടെ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ ലീക്ക് ആയിരിക്കുന്നത്. രണ്‍ബീര്‍ കപൂര്‍ അവതരിപ്പിക്കുന്ന രാമന്റെ സീനാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ രംഗങ്ങള്‍ എഐ ആണെന്നും ചിലര്‍ അവകാശപ്പെടുന്നുണ്ട്. ചിത്രത്തില്‍ നിന്നും ഒരു രംഗങ്ങളും ലീക്ക് ആയിട്ടില്ലെന്നും ഇത് ഫേക്ക് ആണെന്നാണ് ചിലര്‍ എക്‌സില്‍ കുറിക്കുന്നത്.

Tags