പ്രഭാസ് ചിത്രത്തില്‍ കാമിയോ വേഷത്തില്‍ രണ്‍ബീര്‍ കപൂര്‍
ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ കാമിയോ വേഷത്തില്‍ എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
പ്രഭാസിനെ നായകനാക്കി വാങ്ക ഒരുക്കുന്ന സ്പിരിറ്റ് എന്ന സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. സിനിമക്ക് മേല്‍ വലിയ പ്രതീക്ഷകളാണുള്ളത്. ഇപ്പോഴിതാ ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ കാമിയോ വേഷത്തില്‍ എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
അനിമല്‍ എന്ന ചിത്രത്തില്‍ അവതരിപ്പിച്ച രണ്‍വിജയ് സിംഗ് എന്ന കഥാപാത്രമായിട്ടാണോ രണ്‍ബീര്‍ സ്പിരിറ്റില്‍ എത്തുന്നതെന്ന് കാര്യത്തില്‍ വ്യക്തതയില്ല. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ പ്രഭാസും രണ്‍ബീറും ആദ്യമായി ഒരുമിച്ചെത്തുന്ന സിനിമകൂടിയാകും ഇത്. ചിത്രത്തില്‍ കൊറിയന്‍ നടന്‍ മാ ഡോങ് സിയോക് എന്ന ഡോണ്‍ ലീ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന തരത്തിയില്‍ നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
സ്പിരിറ്റില്‍ നിന്നും ബോളിവുഡ് നായിക ദീപിക പദുക്കോണിനെ ഒഴിവാക്കിയെന്ന വാര്‍ത്ത ഏറെ ചര്‍ച്ചാവിഷയം ആയിരുന്നു. സ്പിരിറ്റില്‍ ഭാഗമാകുന്നതിന് നിരവധി ഡിമാന്റുകളാണ് ദീപിക പദുകോണ്‍ മുന്നോട്ടുവച്ചതെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സംവിധായകന്‍ തന്നെയാണ് അവരെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ദീപികയ്ക്ക് പകരം തൃപ്തി ഡിമ്രിയാണ് ചിത്രത്തില്‍ നായികയാവുന്നത്. വിക്രം ഒബ്റോയ്, പ്രകാശ് രാജ് എന്നിവര്‍ സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
.jpg)


