വേര്‍പിരിഞ്ഞ ശേഷമുള്ള ആദ്യ സിനിമ , രണ്‍ബീറും ദീപികയും പ്രൊഫഷണലായി പെരുമാറി ; നവീന്‍ കൗശീക്
സിനിമയുടെ സെറ്റില്‍ വെച്ചുള്ള ഇരുതാരങ്ങളുടെയും പെരുമാറ്റത്തെക്കുറിച്ച് മനസുതുറക്കുകയാണ് നടന്‍ നവീന്‍ കൗശിക്.
ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെന്നും ഇടംപിടിച്ചിരുന്ന പ്രണയജോഡികള്‍ ആയിരുന്നു രണ്‍ബീര്‍ കപൂറും ദീപിക പദുകോണും. അവരുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം വലിയ ചര്‍ച്ചയാണ് ഉണ്ടാക്കിയത്. 2007-ല്‍ 'ബച്ച്നാ ഏ ഹസീനോ' എന്ന സിനിമയുടെ സെറ്റില്‍വെച്ചാണ് രണ്‍ബീറും ദീപികയും പ്രണയത്തിലാവുന്നത്. പക്ഷേ രണ്ടുവര്‍ഷത്തിനുള്ളില്‍ ആ ബന്ധം അവസാനിച്ചു. ബ്രേക്കപ്പിനുശേഷം ഇവര്‍ ഒന്നിച്ചഭിനയിച്ച ആദ്യത്തെ സിനിമയാണ് 'യേ ജവാനി ഹേ ദീവാനി'. ഇപ്പോഴിതാ ഈ സിനിമയുടെ സെറ്റില്‍ വെച്ചുള്ള ഇരുതാരങ്ങളുടെയും പെരുമാറ്റത്തെക്കുറിച്ച് മനസുതുറക്കുകയാണ് നടന്‍ നവീന്‍ കൗശിക്.
tRootC1469263">സെറ്റില്‍ വലിയ വഴക്ക് ഉണ്ടാകുമെന്ന് കരുതിയെങ്കിലും രണ്‍ബീറും ദീപികയും തികച്ചും പ്രൊഫഷണലായി ആണ് പെരുമാറിയതെന്ന് നവീന്‍ ഓര്‍ക്കുന്നു. 'എല്ലാവരെയും പോലെ ഞങ്ങളും കരുതിയത് സെറ്റില്‍ എപ്പോള്‍ വേണമെങ്കിലും ഒരു വലിയ വഴക്ക് ഉണ്ടാവുമെന്നാണ്. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍, അത് കാണാന്‍ കഴിയുമെന്നും അതിനെക്കുറിച്ച് ഗോസിപ്പുകള്‍ പറയാമെന്നും സെറ്റിലുള്ളവരെല്ലാം കരുതി. പക്ഷേ അങ്ങനെയൊന്നും നടന്നില്ല. സെറ്റില്‍ അവര്‍ തികച്ചും പ്രൊഫഷണലായ രണ്ട് വ്യക്തികളായിരുന്നു', നവീന്റെ വാക്കുകള്‍.
ദീപിക പദുക്കോണിനെ പോലെ പ്രൊഫഷണലായ ഒരു നടിയെ താന്‍ ഇതുവരെ കണ്ടിട്ടില്ല എന്നും നവീന്‍ കൂട്ടിച്ചേര്‍ത്തു. 'വളരെ കഠിനമായിരുന്നു ആ സിനിമയുടെ ചിത്രീകരണം. ദൈര്‍ഘ്യമുള്ള ജോലിസമയമായിരുന്നില്ല കാരണം. മറിച്ച് വളരെ ദുര്‍ഘടം പിടിച്ച ലൊക്കേഷനുകള്‍ കാരണമായിരുന്നു. വളരെ കുത്തനെയുള്ള മലനിരകളിലും സിനിമയുടെ ഷൂട്ടിങ് ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഷൂട്ടിങ് കഴിഞ്ഞാല്‍ രാത്രികളില്‍ പാര്‍ട്ടിയുണ്ടാവും. അതിലും രണ്‍ബീറും ദീപികയും വളരെ സൗഹാര്‍ദത്തോടെയാണ് പെരുമാറിയിരുന്നത്. പരസ്പരം അസൂയയൊന്നുമില്ലാത്ത രണ്ടുപേര്‍. അവരോടൊപ്പം ജോലി ചെയ്യുന്നതും രസകരമായിരുന്നു. ദീപിക പദുക്കോണിനെക്കാള്‍ പ്രൊഫഷണലായ ഒരു നടിയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എപ്പോഴും കൃത്യസമയത്ത് ജോലിചെയ്യുന്ന, സ്വന്തം ജോലി നന്നായി അറിയുന്നയാള്‍. അവര്‍ ഒരിക്കലും ആരോടും ദേഷ്യപ്പെടുന്നത് ഞാന്‍ കണ്ടിട്ടില്ല', നവീന്‍ പറഞ്ഞു.
.jpg)


