തിയേറ്ററുകളിൽ മുന്നേറി ‘രണബാലി’

Romantic song from ‘Ranabali’ released.

 ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും സ്വാധീനിച്ച മുൻതലമുറകളുടെ വീരഗാഥ പ്രമേയമാക്കുന്ന വിജയ് ദേവരകൊണ്ട-രശ്‍മിക മന്ദാന ചിത്രമാണ് ‘രണബാലി’. കഴിഞ്ഞ ഒക്ടോബർ 16-ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസിനുശേഷം ബോക്സോഫീസിൽ മോശമല്ലാത്ത കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ആഗോള ബോക്സ് ഓഫീസിൽ ഇതുവരെ 52.40 കോടി രൂപയാണ് ‘രണബാലി’ സ്വന്തമാക്കിയിരിക്കുന്നത്.

രാഹുൽ സംകൃത്യൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ ‘രണബാലി’ എന്ന ടൈറ്റിൽ കഥാപാത്രമായി വിജയ് ദേവരകൊണ്ട എത്തുമ്പോൾ ‘ജയമ്മ’യായാണ് രശ്മിക മന്ദാന വേഷമിടുന്നത്. ഇവരുടെ ആഴമേറിയ പ്രണയത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ‘എൻന്തയ്യ സാമി’ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേക്ഷകരിൽ ആകാംക്ഷയും രോമാഞ്ചവും നിറയ്ക്കുന്ന രീതിയിൽ ഇതുവരെ കാണാത്ത അതിശക്തമായ മേക്കോവറിലാണ് വിജയ് ദേവരകൊണ്ട ചിത്രത്തിൽ എത്തിയിരിക്കുന്നത്. ടി-സീരീസ് ആണ് ഈ പാൻ-ഇന്ത്യൻ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്.

1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ നഷ്ടമായ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമർപ്പിച്ചുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ അക്കാലത്ത് നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് അണിയറപ്രവർത്തകർ ഈ പീരിയഡ് ആക്ഷൻ ഡ്രാമ അണിയിച്ചൊരുക്കിയിരിക്കുന്നത്. “സിംഗനമല ബൊബ്ബിലി രണബാലി” എന്ന വീരയോദ്ധാവായി വിജയ് ദേവരകൊണ്ട മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം ഹോളിവുഡ് താരം അർണോൾഡ് വോസ്‌ലൂവിന്റെ സാന്നിധ്യമാണ്. ‘ദ മമ്മി’, ‘ബ്ലഡ് ഡയമണ്ട്’ തുടങ്ങിയ ലോകപ്രശസ്ത സിനിമകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം, ‘സർ തിയോഡോർ ഹെക്ടർ’ എന്ന ശക്തനായ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയിരിക്കുന്നത്.

Tags