രണബാലിക്ക് ആഗോളതലത്തിൽ 16.50 കോടിയുടെ ബിഗ് ഓപ്പണിംഗ്

Romantic song from ‘Ranabali’ released.

 വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിൽ എത്തുന്ന പാൻ-ഇന്ത്യൻ ചിത്രം ‘രണബാലി’ ഒക്ടോബർ 16-ന് തിയറ്ററുകളിൽ എത്തി. ഇന്ത്യൻ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ വീരഗാഥയ്ക്ക് മികച്ച സ്വീകാര്യതയാണ് തിയറ്ററുകളിൽ ലഭിക്കുന്നത്. റിലീസ് ദിവസം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം 16.50 കോടി രൂപയാണ് നേടിയത്.

രാഹുൽ സംകൃത്യൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ ‘രണബാലി’ എന്ന വീരയോദ്ധാവായി വിജയ് ദേവരകൊണ്ട എത്തുമ്പോൾ, അദ്ദേഹത്തിന്റെ പ്രണയിനിയായ ‘ജയമ്മ’യായി രശ്മിക മന്ദാന വേഷമിടുന്നു. ഇരുവരുടെയും പ്രണയം പറയുന്ന ‘എൻന്തയ്യ സാമി’ എന്ന ഗാനം ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ നഷ്ടമായ കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഓർമ്മകൾക്ക് മുന്നിൽ സമർപ്പിക്കുന്നതാണ് ഈ ചിത്രം. അക്കാലത്ത് നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘ദ മമ്മി’ ഫെയിം അർണോൾഡ് വോസ്‌ലൂ സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായി ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നുണ്ട്. ടി-സീരീസ് അവതരിപ്പിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം പ്രേക്ഷകരിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Tags