ബോക്സ് ഓഫീസിൽ കോടികൾ കൊയ്യ്ത് ‘രണബാലി’
ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും സ്വാധീനിച്ച മുൻതലമുറകളുടെ വീരഗാഥ പ്രമേയമാക്കി വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ചഭിനയിച്ച ‘രണബാലി’ തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു. ഒക്ടോബർ 16-ന് തീയറ്ററുകളിലെത്തിയ ചിത്രം ഇതുവരെ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 59.65 കോടി രൂപയുടെ കളക്ഷൻ നേടിയിട്ടുണ്ട്.
രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ടി-സീരീസ് അവതരിപ്പിക്കുന്ന ഈ പാൻ-ഇന്ത്യൻ ബ്രഹ്മാണ്ഡ ചിത്രത്തിൽ ‘സിംഗനമല ബൊബ്ബിലി രണബാലി’ എന്ന ശക്തമായ വീരയോദ്ധാവിന്റെ കഥാപാത്രത്തെയാണ് വിജയ് ദേവരകൊണ്ട അവതരിപ്പിക്കുന്നത്. ജയമ്മയായി രശ്മിക മന്ദാന വേഷമിടുന്നു.
1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമർപ്പിച്ചുകൊണ്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ഇന്ത്യയിൽ അക്കാലത്ത് നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
‘ദ മമ്മി’, ‘ദ മമ്മി റിട്ടേൺസ്’, ‘ബ്ലഡ് ഡയമണ്ട്’ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അർണോൾഡ് വോസ്‌ലൂ ചിത്രത്തിൽ സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
.jpg)


