പ്രസാദ് നൂറനാടിന്റെ “തൂഫാൻ വാരിയർ” ; ടൈറ്റിൽ റിലീസ് ;ചെയ്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ഒരു നാർക്കോ ഹണ്ട് പശ്ചാത്തലത്തിൽ മാത്രം ഒതുങ്ങുന്ന ചിത്രമല്ല “തൂഫാൻ വാരിയർ”. ഒരു ഹയർ സെക്കൻഡറി സ്കൂളിന്റെ ചരിത്രവും, ആ സ്ഥാപനവുമായി ബന്ധപ്പെട്ട തലമുറകളുടെ ഓർമ്മകളും, ഇന്നത്തെ സമൂഹം നേരിടുന്ന വെല്ലുവിളികളും പ്രമേയമാകുന്ന കഥ കൂടിയാണിത്.
ഏറെ ചർച്ചയും വിവാദവും മായ “കാലം പറഞ്ഞ കഥ" യ്ക്ക് ശേഷം നാടകശാല ഇന്റർനാഷണൽ മൂവീസിന്റെ ബാനറിൽ പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “തൂഫാൻ വാരിയർ”. ഒരു നാർക്കോ ഹണ്ട് പശ്ചാത്തലത്തിൽ മാത്രം ഒതുങ്ങുന്ന ചിത്രമല്ല “തൂഫാൻ വാരിയർ”. ഒരു ഹയർ സെക്കൻഡറി സ്കൂളിന്റെ ചരിത്രവും, ആ സ്ഥാപനവുമായി ബന്ധപ്പെട്ട തലമുറകളുടെ ഓർമ്മകളും, ഇന്നത്തെ സമൂഹം നേരിടുന്ന വെല്ലുവിളികളും പ്രമേയമാകുന്ന കഥ കൂടിയാണിത്.

ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. ചടങ്ങിൽ അബ്ബാ മോഹൻ, മാവേലിക്കര മുരളീധരൻ പിള്ള, പ്രമോദ്, കരുനാഗപ്പള്ളി തുടങ്ങിയ പ്രമുഖരും പങ്കെടുത്തു. കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഹെഡ് മെഹർ ഖാൻ ചേന്നല്ലൂർ ആണ്.
മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കൊപ്പം പൊതുരംഗത്ത് ശ്രദ്ധേയരായ വ്യക്തികളും നാടകകലാരംഗത്തെ പ്രമുഖ കലാകാരന്മാരും പുതുമുഖങ്ങളും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കും.
.jpg)

