'നഗ്നപാദനായി' ഓസ്കാര്‍ അവാര്‍ഡ് നിശയ്ക്ക് പുറപ്പെട്ട് രാം ചരണ്‍

google news
ram
ലോസ്ആഞ്ചലോസിലെ ഓസ്കാര്‍ നിശയ്ക്കായി കഴിഞ്ഞ ദിവസം ആര്‍ആര്‍ആര്‍ ചിത്രത്തിലെ നായകന്‍ രാം ചരണ്‍ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നിന്നും വിമാനം കയറി. യുഎസില്‍ മറ്റ് ചില പരിപാടികളും ഉള്ളതിനാലാണ് രാം ചരണ്‍ നേരത്തെ പുറപ്പെട്ടത്. 

ഇത്തവണത്തെ ഓസ്കാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് വരുന്ന മാര്‍ച്ച് 12നാണ്. മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തില്‍ ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനം മത്സരിക്കുന്നുണ്ട്. 

ലോസ്ആഞ്ചലോസിലെ ഓസ്കാര്‍ നിശയ്ക്കായി കഴിഞ്ഞ ദിവസം ആര്‍ആര്‍ആര്‍ ചിത്രത്തിലെ നായകന്‍ രാം ചരണ്‍ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നിന്നും വിമാനം കയറി. യുഎസില്‍ മറ്റ് ചില പരിപാടികളും ഉള്ളതിനാലാണ് രാം ചരണ്‍ നേരത്തെ പുറപ്പെട്ടത്. 

കറുത്ത വസ്ത്രത്തിലാണ് രാം ചരണ്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. ഒപ്പം ചെരുപ്പും ധരിച്ചിരുന്നില്ല. അയ്യപ്പഭക്തനായ രാം ചരണ്‍. ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടതിന്‍റെ ഭാഗമായാണ് ചെരുപ്പ് ധരിക്കാത്തത്. വ്രതാനുഷ്ഠാനത്തിന്‍റെ ഭാഗമായി നഗ്നപാദനായി ഇരിക്കുന്നതിന്‍റെ ഭാഗമായാണ് നടനെ പാദരക്ഷകളില്ലാതെ കാണപ്പെട്ടത്. 

Tags