തിയേറ്ററുകളിൽ തരംഗമായി ‘രാമായണ’ ; നാല് ദിവസം കൊണ്ട് നേടിയത് 499 കോടി
പ്രശസ്ത സംവിധായകൻ നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ സൃഷ്ടിക്കുന്നു. ബോക്സ് ഓഫീസിൽ റെക്കോർഡ് നേട്ടങ്ങളുമായി മുന്നേറുന്ന ചിത്രം റിലീസ് ചെയ്ത് കേവലം നാല് ദിവസത്തിനുള്ളിൽ 499 കോടി രൂപയാണ് ആഗോളതലത്തിൽ വാരിയത്.
ശ്രീരാമനായി രൺബീർ കപൂറും രാവണനായി റോക്കിംഗ് സ്റ്റാർ യഷും എത്തുമ്പോൾ സീതാദേവിയെ അവതരിപ്പിക്കുന്നത് സായ് പല്ലവിയാണ്. കൈകേയിയായി മലയാളത്തിന്റെ പ്രിയനടി ശോഭന വേഷമിടുന്നു എന്നതും മലയാളികൾക്ക് ഏറെ ആകർഷകമാണ്. പണ്ട് ദൂരദർശന്റെ ‘രാമായണ’ പരമ്പരയിൽ ശ്രീരാമനായി ജനഹൃദയങ്ങൾ കീഴടക്കിയ അരുൺ ഗോവിൽ ഈ ചിത്രത്തിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു. ലക്ഷ്മണനായി രവി ദുബെ, വിശ്വാമിത്രനായി അജിങ്ക്യ ദേവ്, ഇന്ദ്രനായി കുനാൽ കപൂർ, ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗ് എന്നിവരും അണിനിരക്കുന്നു.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, 8 തവണ ഓസ്കർ നേടിയ പ്രശസ്ത വി.എഫ്.എക്സ് കമ്പനി ഡിഎൻഇജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ സംയുക്തമായാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തി. അന്താരാഷ്ട്ര വിതരണം സോണി പിക്ചേഴ്സും ഉത്തരേന്ത്യൻ വിതരണം ധർമ്മ പ്രൊഡക്ഷൻസുമാണ് നിർവ്വഹിക്കുന്നത്. ശ്രീധർ രാഘവന്റേതാണ് തിരക്കഥ.
ഓസ്കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്ന അപൂർവ്വ സവിശേഷതയും ചിത്രത്തിനുണ്ട്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ പ്രൊജക്റ്റിന്റെ ആദ്യ ഭാഗമാണ് ഇപ്പോൾ തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.
“ഇന്ത്യയുടെ ഏറ്റവും വലിയ ഇതിഹാസത്തെ അതിന്റെ എല്ലാ ഭൗതിക സൗന്ദര്യത്തോടും അന്തസ്സോടും കൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം” എന്ന് നിർമ്മാതാവ് നമിത് മൽഹോത്ര വ്യക്തമാക്കി. ചിത്രത്തിന്റെ പി.ആർ.ഒ: ആതിര ദിൽജിത്ത്.
.jpg)

