ബജറ്റില്‍ റെക്കോര്‍ഡിട്ട് രാമായണം

ramayana

നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ 'രാമായണം' അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയെ കുറിച്ച് ബോളിവുഡില്‍ ചര്‍ച്ചകള്‍ സജീവമാണ്. റിലീസിന് മുന്നേ ചിത്രം പുതിയൊരു റെക്കോര്‍ഡ് കൂടി സൃഷ്ടിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ് രാമായണം. 100 മില്യണ്‍ യുഎസ് ഡോളറാണ് ചിത്രത്തിന്റെ ബജറ്റ്. അതായത് ഏകദേശം 835 കോടി രൂപ. ഒരു ദൃശ്യ വിരുന്ന് ഒരുക്കുകയെന്നതാണ് ലക്ഷ്യം എന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.


2022 ല്‍ രണ്‍ബീര്‍ കപൂര്‍ ആലിയ ഭട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ 'ബ്രഹ്മാസ്ത്ര' എന്ന ചിത്രമായിരുന്നു ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ബജറ്റില്‍ ഒരുങ്ങിയ ചിത്രം. 500 കോടിക്ക് മുകളിലായിരുന്നു ചിത്രത്തിന്റ ബജറ്റ്. ഈ റെക്കോര്‍ഡാണ് രണ്‍ബീര്‍ തന്നെ നായകനായ രാമായണം മറികടക്കാനൊരുങ്ങുന്നത്. പ്രഭാസും ദീപിക പദുക്കോണും ഒന്നിക്കുന്ന ' കല്‍ക്കി 2898 എഡി ', 'ആദിപുരുഷ്', 'ആര്‍ആര്‍ആര്‍ 'എന്നിവ മാത്രമാണ് 500 കോടി രൂപ പിന്നിട്ട ബജറ്റുള്ള മറ്റു ചിത്രങ്ങള്‍.

Tags