രാമായണത്തിന് തിയേറ്ററുകളിൽ ഗംഭീര തുടക്കം; രൺബീറിന്റെയും യാഷിന്റെയും പ്രകടനത്തിന് പ്രശംസ

RAMAYANAM

നിതേഷ് തിവാരി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം രാമായണയുടെ ആദ്യ ഭാഗം ഇന്ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തു. രൺബീർ കപൂർ ശ്രീരാമനായും സായി പല്ലവി സീതയായും യാഷ് രാവണനായും എത്തുന്ന ചിത്രത്തിനായി ഏറെ നാളായി സിനിമാപ്രേമികൾ കാത്തിരിക്കുകയായിരുന്നു. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ദൃശ്യവിസ്മയങ്ങളിലൊന്നായി ചിത്രം മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി മുംബൈയിൽ നടന്ന പ്രത്യേക പ്രദർശനത്തിൽ നിരവധി പ്രമുഖ താരങ്ങൾ പങ്കെടുത്തിരുന്നു. ആലിയ ഭട്ട്, സണ്ണി ഡിയോൾ, നീതു കപൂർ, വിവേക് ഒബ്റോയ് തുടങ്ങിയവരുടെ സാന്നിധ്യം പരിപാടിയെ ശ്രദ്ധേയമാക്കി. ഹനുമാനായി സണ്ണി ഡിയോളും ലക്ഷ്മണനായി രവി ദുബെയും ചിത്രത്തിൽ എത്തുന്നുണ്ട്.

റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണങ്ങൾ വന്നുതുടങ്ങി. ചിത്രത്തിന്റെ ദൃശ്യഭംഗി, സംഗീതം, താരങ്ങളുടെ പ്രകടനം എന്നിവയെ നിരവധി സിനിമാ പ്രമുഖർ പ്രശംസിച്ചു. ബാദ്ഷായും കരൺ ജോഹറും ഉൾപ്പെടെയുള്ളവർ ചിത്രത്തെക്കുറിച്ച് അനുകൂല അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ആദ്യദിന കളക്ഷനും തുടർന്നുള്ള പ്രേക്ഷക പ്രതികരണങ്ങളും ചിത്രത്തിന്റെ വിജയത്തിൽ 
നിർണായകമാകും.

Tags