രാമസിംഹന്റെ 'പുഴ മുതല്‍ പുഴ വരെ' സെന്‍സറിംഗ് കഴിഞ്ഞു; ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്

ramasimhan

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത 'പുഴ മുതല്‍ പുഴ വരെ'. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ എല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ സെന്‍സറിംഗ് കഴിഞ്ഞുവെന്നതാണ് പുതിയ വാര്‍ത്ത. ചിത്രത്തിന്  എ സര്‍ട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത്. 189 മിനുട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. മാര്‍ച്ചോടെ ചിത്രം തിയറ്ററിലെത്തുമെന്നാണ് സൂചന

Share this story