മകള്‍ ക്ലിന്‍ കാരയുടെ മുഖം ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച് രാം ചരണ്‍- ഉപാസന ദമ്പതികള്‍
Jun 22, 2026, 14:49 IST
മകളുടെ മൂന്നാം ജന്മദിനം പ്രമാണിച്ചാണ് ഇരുവരും മകളോടൊപ്പമുള്ള ചിത്രം പങ്ക് വെച്ചത്.
തെലുങ്ക് സൂപ്പര്‍താരം രാം ചരണും ഭാര്യ ഉപാസന കൊനിഡേലയും തങ്ങളുടെ മകളായ ക്ലിന്‍ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തില്‍ പങ്ക് വെച്ചു. മകളുടെ മൂന്നാം ജന്മദിനം പ്രമാണിച്ചാണ് ഇരുവരും മകളോടൊപ്പമുള്ള ചിത്രം പങ്ക് വെച്ചത്. മകളോടൊപ്പമുള്ള ഇവരുടെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
2023 ജൂണ്‍ 20 ന് ആണ് രാം ചരണ്‍- ഉപാസന ദമ്പതികളുടെ ആദ്യ കുട്ടിയായ മകള്‍ ക്ലിന്‍ കാര കൊനിഡെല ജനിച്ചത്. വിവാഹം കഴിഞ്ഞ് 10 വര്‍ഷങ്ങല്‍ക്കു ശേഷമാണ് ഇരുവര്‍ക്കും കുട്ടി ജനിക്കുന്നത്
അടുത്തിടെ ഈ ദമ്പതികള്‍ക്ക് ഇരട്ട കുട്ടികള്‍ പിറന്നിരുന്നു. ഒരാണ്‍കുഞ്ഞും പെണ്‍കുഞ്ഞുമാണ് ഇരുവര്‍ക്കും പിറന്നത്. ശിവ റാം, അന്‍വീര ദേവി എന്നിങ്ങനെയാണ് ഇവരുടെ ഇരട്ട കുട്ടികള്‍ക്ക് നല്‍കിയ പേരുകള്‍.
.jpg)

