വിവാഹ ബന്ധം അപകടത്തില്‍, പൊട്ടിക്കരയുന്ന വീഡിയോയുമായി രാഖി സാവന്ത്
Thu, 2 Feb 2023

പുതിയൊരു വീഡിയോയുടെ പേരില്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് നടി രാഖി സാവന്ത് . ഇത്തവണ തന്റെ വിവാഹബന്ധം അപകടത്തിലാണ് എന്നുപറഞ്ഞ് പൊട്ടിക്കരയുന്ന വീഡിയോ രാഖി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
മുംബൈ അന്ധേരിയില്‍ നടുറോഡില്‍ വെച്ചാണ് ഈ വീഡിയോ പകര്‍ത്തിയതെന്നാണ് ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്റെ വിവാഹജീവിതം അപകടത്തിലാണ്. വിവാഹം എന്നത് തമാശയല്ല. എന്റെ വിവാഹജീവിതത്തില്‍ ഇടപെട്ടിട്ട് ആര്‍ക്ക് എന്ത് കിട്ടാനാണ്. അവര്‍ വീഡിയോയില്‍ ചോദിക്കുന്നു.
അതേസമയം എന്താണ് തന്റെ പ്രശ്‌നമെന്ന് രാഖി സാവന്ത് പറയുന്നില്ല. നടിയുടേത് നാടകമാണെന്നാണ് കമന്റുകള്‍ സൂചിപ്പിക്കുന്നത്.