സത്യം ജയിക്കും, ആദിലിന് ഒരിക്കലും ജാമ്യം കിട്ടരുത് അതിന് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കുമെന്ന് രാഖി സാവന്ത്

sawanth
അയാള്‍ അനുഭവിക്കണമെന്നും രാഖി പറഞ്ഞു. അതിന് പിന്നാലെയാണ് ഇന്ന് കോടതിയില്‍ രാഖി പരാതിയുമായി എത്തിയത്. 

ഗാർഹിക പീഡന കേസിന്റെ വിശദാംശങ്ങൾ പങ്കുവെച്ച രാഖി സാവന്ത് രംഗത്ത്. തന്‍റെ പരാതി കോടതി സ്വീകരിച്ചെന്നും വിഷയം വ്യാഴാഴ്ച മുംബൈ കോടതിയിൽ പരിഗണിക്കുമെന്ന് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട പല വിവരങ്ങളും അവർ ഇന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

അതേ സമയം കഴിഞ്ഞ ദിവസം രാത്രി നടത്തിയ ഒരു വാര്‍ത്ത സമ്മേളനത്തില്‍ ജയിലില്‍ കിടന്നാലും ആദിലിന് താന്‍ വിവാഹമോചനം നല്‍കില്ലെന്നാണ് രാഖി പറയുന്നത്. 

അയാള്‍ അനുഭവിക്കണമെന്നും രാഖി പറഞ്ഞു. അതിന് പിന്നാലെയാണ് ഇന്ന് കോടതിയില്‍ രാഖി പരാതിയുമായി എത്തിയത്. 

ഈ കേസില്‍ ഞാന്‍ വിജയിക്കുമെന്ന് ഉറപ്പുണ്ട്. നീതിപീഠത്തോട് നന്ദിയുണ്ട്. നീതി ലഭിച്ചുകൊണ്ടിരിക്കുകയാണ്. ആദിലിനെ വീണ്ടും ജയിലിലേക്ക് അയക്കാന്‍ കഴിയുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. 

സത്യം ജയിക്കും. ആദിലിന് ഒരിക്കലും ജാമ്യം കിട്ടരുത്. അതിന് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. അയാള്‍ ചെയ്തതിന് അയാള്‍ അനുഭവിക്കണം - രാഖി സാവന്ത് ഇന്ന് കോടതിക്ക് മുന്നില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

രാഖി സാവന്ത് തന്‍റെ പണം മോഷ്ടിച്ചെന്ന്  ആരോപിച്ച്  നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് ഇവരുടെ ഭര്‍ത്താവ് ആദിലിനെ കഴിഞ്ഞാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 

Share this story