‘ബാച്ച്ലർ പാർട്ടി 2’ വിലെ രജിഷ വിജയന്റെ ലുക്ക് പുറത്ത്

Rajisha Vijayan’s look in ‘Bachelor Party 2’ revealed

 അമൽ നീരദിന്റെ സംവിധാനത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ബാച്ച്ലർ പാർട്ടി ഡുഎക്‌സ്’ലെ രജിഷ വിജയന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൽ ‘സിംപിൾ’ എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. നവംബർ 19-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനുമുമ്പ് ടൊവിനോ തോമസ്, നസ്ലൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദിൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ഷൈൻ ടോം ചാക്കോ, നാദിയ മൊയ്തു തുടങ്ങിയ പ്രമുഖ താരങ്ങളുടെയെല്ലാം പോസ്റ്ററുകൾ പുറത്തിറങ്ങി വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2012-ൽ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷൻ ചിത്രം ‘ബാച്ച്ലർ പാർട്ടി’യുടെ രണ്ടാം ഭാഗം 14 വർഷങ്ങൾക്ക് ശേഷമാണ് തിയേറ്ററുകളിലെത്തുന്നത്. ഇത്തവണ കംപ്ലീറ്റ് ജെൻ-സി വൈബിലാണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിന്റെ റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. കൾട്ട് ക്ലാസിക് ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിൽ വൻ പ്രതീക്ഷയാണ് സിനിമാപ്രേമികൾക്കുള്ളത്. ഫ്രഞ്ച് ഭാഷയിലെ ‘D’EUX’ എന്ന വാക്കിന് ‘രണ്ട്’ എന്നും, ‘അവരുടെ’ അല്ലെങ്കിൽ ‘അവരെ കുറിച്ച്’ എന്നുമാണ് അർത്ഥം.

യങ് ജനറേഷൻ താരങ്ങളും മലയാളത്തിലെ മുൻനിര അഭിനേതാക്കളും അണിനിരക്കുന്ന വലിയൊരു താരനിരയാണ് ചിത്രത്തിലുള്ളത്. നസ്ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.

അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്‌സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകൾ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അപ്പു പ്രഭാകറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വിവേക് ഹർഷൻ എഡിറ്റിങ്ങും, ക്രിസ്റ്റോ സേവ്യർ സംഗീതവും നിർവഹിക്കുന്നു. ഉണ്ണി ആറിന്റേതാണ് സംഭാഷണം.

Tags