അന്ന് രജനി ആരാധകര്‍ നാട്ടില്‍ കാലുകുത്താന്‍ അനുവദിച്ചില്ല: ഇന്ന് കയ്യടികള്‍ നേടി നീലാംബരി

rajani
rajani

വമ്പന്‍ വരവേല്‍പ്പാണ് തലൈവര്‍ ആരാധകര്‍ സിനിമയ്ക്ക് നല്‍കുന്നത്.

രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയാണ് 'പടയപ്പ'. കെ എസ് രവികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും നിരവധി ആരാധകരുണ്ട്. ചിത്രത്തില്‍ രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു. നടന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രം ഇന്ത്യ ഒട്ടാകെ റീ റിലീസ് ചെയ്തു. വമ്പന്‍ വരവേല്‍പ്പാണ് തലൈവര്‍ ആരാധകര്‍ സിനിമയ്ക്ക് നല്‍കുന്നത്.

tRootC1469263">

സിനിമയിലെ പാട്ടുകളും മാസ് സീനുകളും സോഷ്യല്‍ മീഡിയില്‍ ട്രെന്‍ഡിങ് ആണ്. രജനികാന്തിന്റെ സ്‌റ്റൈല്‍ മാത്രമല്ല രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച നീലാംബരിയുടെ ആറ്റിറ്റിയൂഡിനും കയ്യടികള്‍ ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ആരാധകര്‍ക്കിടയില്‍ ഇരുന്നുകൊണ്ട് സിനിമ കാണുന്ന രമ്യ കൃഷ്ണന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നിറഞ്ഞ സദസില്‍ തന്റെ സീനുകള്‍ക്ക് കയ്യടി ലഭിക്കുന്നത് ആസ്വദിക്കുകയാണ് നടി.

സിനിമയുടെ റിലീസ് സമയത്ത് മദ്രാസിലേക്ക് വരാന്‍ രജനി ആരാധകര്‍ അനുവദിച്ചിരുന്നില്ലെന്ന് നടി മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. രജിനികാന്തിന് ഓപ്പോസിറ്റ് നെഗറ്റീവ് റോള്‍ ഒരു നായിക ചെയ്യുന്നത് അക്കാലത്ത് ആളുകള്‍ സ്വീകരിക്കില്ലായിരുന്നു. സിനിമ റിലീസ് ആയപ്പോള്‍ സ്‌ക്രീനുകള്‍ വലിച്ചു കീറുന്ന സംഭവങ്ങള്‍ നടന്നിരുന്നുവെന്നും രമ്യ കൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ കഥയാകെ മാറി. പടയപ്പയുടെ സീനുകളെക്കാള്‍ ആഘോഷം നീലബാരിയുടെ പെര്‍ഫോമന്‍സിനും ഡയലോഗുകള്‍ക്കും ആണ്.
സിനിമയിലെ പാട്ടുകളും മാസ് സീനുകളും സോഷ്യല്‍ മീഡിയില്‍ ട്രെന്‍ഡിങ് ആണ്. രജനികാന്തിന്റെ സ്‌റ്റൈല്‍ മാത്രമല്ല രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച നീലാംബരിയുടെ ആറ്റിറ്റിയൂഡിനും കയ്യടികള്‍ ലഭിക്കുന്നുണ്ട്. നേരത്തെ നീലാംബരിയാക്കാന്‍ ഐശ്വര്യ റായിയെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ അത് നടകാതെ പോയത് കൊണ്ടാണ് രമ്യയിലേക്ക് എത്തിയതെന്നും രജനി പറഞ്ഞിരുന്നു. ഐശ്വര്യയെക്കാള്‍ നീലാംബരിയുടെ വേഷം രമ്യയ്ക്കാണ് ചേരുന്നതെന്നാണ് ആരാധകര്‍ ഇപ്പോള്‍ പറയുന്നത്.

Tags