രജനീകാന്തിനോട് അസൂയ ഇല്ല, സിനിമാരംഗത്ത് മത്സരമുണ്ട്- കമല്‍ഹാസന്‍

kamal hasan


ചെന്നൈ: രജനീകാന്തിനോട് തനിക്ക് അസൂയയില്ലെന്നും എന്നാൽ സിനിമാരംഗത്ത് മത്സരമുണ്ടെന്നും മക്കൾ നീതിമയ്യം നേതാവ് കമൽഹാസൻ. മധുരയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വിജയ് മുഖ്യമന്ത്രിയായതിൽ തനിക്ക് അസൂയയില്ലെന്നും കമൽഹാസൻ മുഖ്യമന്ത്രിയായാൽപ്പോലും തനിക്ക് അസൂയയുണ്ടാവില്ലെന്നും രജനീകാന്ത് ഞായറാഴ്ച പറഞ്ഞിരുന്നു. ഇതേപ്പറ്റി ചോദിച്ചപ്പോഴായിരുന്നു കമലിന്റെ മറുപടി.

രാജ്യസഭാംഗംകൂടിയായ കമൽ ശനിയാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ സന്ദർശിച്ചിരുന്നു. സിനിമാമേഖലയുടെ വികാസത്തിനായി ആറിന നിർദേശങ്ങൾ അദ്ദേഹം സമർപ്പിക്കുകയുംചെയ്തു. മുഖ്യമന്ത്രിപദത്തിലെത്തിയതിൽ അഭിനന്ദനം അറിയിച്ച കമലുമായി സംസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ചുള്ള സങ്കല്പങ്ങൾ വിജയ് പങ്കുവെച്ചു.

Tags