രജനികാന്ത് മികച്ച നടനാണെന്ന് തെളിയിച്ച വ്യക്തിയാണെങ്കിലും, അദ്ദേഹത്തെ കമൽ ഹാസനുമായി താരതമ്യം ചെയ്യാൻ കഴിയില്ല ; ഉർവശി

The reason Prithviraj was denied the award is Empuran; Don't mix politics in awards - Urvashi
The reason Prithviraj was denied the award is Empuran; Don't mix politics in awards - Urvashi

സൂപ്പർസ്റ്റാർ രജനികാന്ത് മികച്ച നടനാണെന്ന് തെളിയിച്ച വ്യക്തിയാണെങ്കിലും, അദ്ദേഹത്തെ കമൽ ഹാസനുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് പ്രശസ്ത നടി ഉർവശി അഭിപ്രായപ്പെട്ടു. കമൽ ഹാസൻ ചെയ്തുവെച്ചതുപോലെയുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ഇനിയൊരു കമൽ ഹാസൻ ഉണ്ടാകില്ലെന്നും ഉർവശി വ്യക്തമാക്കി. ഒരു അഭിമുഖത്തിലാണ് ഉർവശി തെന്നിന്ത്യൻ സൂപ്പർ താരങ്ങളെക്കുറിച്ച് മനസ്സുതുറന്നത്.

tRootC1469263">

“രജനി സാർ നല്ല ആക്ടർ ആണെന്ന് തെളിയിച്ച ആളാണ്. അദ്ദേഹം സ്റ്റൈലൈസ്ഡ് ആക്ടിങ് സൗത്തിൽ കൊണ്ടുവന്ന് വിജയിപ്പിച്ചു. എന്നാൽ കമൽ ഹാസനെ ആരുമായും താരതമ്യം ചെയ്യാൻ കഴിയില്ല. ഇന്നത്തെ മോഡേൺ ആക്ടിങ് വരാത്ത കാലത്ത് സിനിമയിൽ പുതുമകൾ കൊണ്ടുവന്ന ഏക ആക്ടറാണ് കമൽ ഹാസൻ. അദ്ദേഹം ചെയ്തുവെച്ച കഥാപാത്രങ്ങൾ ചെയ്യാൻ ഇനിയൊരു കമൽ ഹാസൻ ഉണ്ടാകില്ല. ‘സാഗര സംഗമം’ പോലെ ഒരു സിനിമ ചെയ്യാൻ ആർക്കും കഴിയില്ല,” ഉർവശി പറഞ്ഞു.

നേരത്തെ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളും വലിയ ചർച്ചയായിരുന്നു. മലയാള സിനിമയ്ക്ക് മമ്മൂട്ടിയും മോഹൻലാലും ഒരുപോലെ പ്രധാനപ്പെട്ടവരാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഉർവശി താരതമ്യം തുടങ്ങിയത്. “ഒരു തൂണ് കൊണ്ട് മാത്രം ഒന്നും നിൽക്കില്ല. അതിന് രണ്ടെണ്ണം വേണം, അതുപോലെയാണ് മലയാള സിനിമയ്ക്ക് മമ്മൂട്ടിയും മോഹൻലാലും. പക്ഷെ, സ്ലാങ്ങുകൾ നന്നായി ഉപയോഗിക്കുന്നതിലും വേഷചേർച്ചയിലും മമ്മൂക്കയാണ് ബെസ്റ്റ്.”

“ഒരേ സമയം ഭിക്ഷക്കാരനായും രാജാവായും അഭിനയിക്കാൻ കഴിയുന്നത് ജഗതി ശ്രീകുമാറിനും മമ്മൂട്ടിക്കുമാണ്. എന്നാൽ മോഹൻലാലിന് അത് കഴിയില്ല. അദ്ദേഹത്തിന്റെ ശാരീരികമായ സാന്നിധ്യത്തിന് കുറച്ച് പണിയെടുക്കണം. മോഹൻലാൽ വഴിയരികിൽ നിന്ന് ഭിക്ഷയെടുക്കുന്ന റോൾ ചെയ്താൽ ആരും വിശ്വസിക്കില്ല, കാരണം അദ്ദേഹത്തിന്റെ ലുക്കാണ്. അല്ലാത്തപക്ഷം മോഹൻലാൽ ഗംഭീര അഭിനേതാവാണ്. മമ്മൂട്ടി ഏത് സ്ലാങ്ങും അനായാസം ചെയ്യും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സ്ലാങ് മമ്മൂട്ടി അനായാസം കൈകാര്യം ചെയ്യും. അത് എല്ലാവർക്കും പറ്റില്ല. അത് എന്നും മമ്മൂക്കയ്ക്ക് ഒരു പ്ലസ് ആയി നിൽക്കും,” ഉർവശി കൂട്ടിച്ചേർത്തു.

Tags