രജനികാന്ത് കേരളത്തില്‍ ; വരവ് ജയിലര്‍ 2 വിന്റെ ചിത്രീകരണത്തിനായി

രജനികാന്ത് ആശുപത്രി വിട്ടു ; മണ്ണു തിന്നും പ്രാര്‍ത്ഥനകള്‍ നടത്തിയും നടന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥനയോടെ തമിഴ് മക്കള്‍
രജനികാന്ത് ആശുപത്രി വിട്ടു ; മണ്ണു തിന്നും പ്രാര്‍ത്ഥനകള്‍ നടത്തിയും നടന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥനയോടെ തമിഴ് മക്കള്‍

ജയിലര്‍ 2 വിന്റെ ചിത്രീകരണത്തിനായി തമിഴ് സൂപ്പര്‍ താരം രജനികാന്ത് കേരളത്തിലെത്തി. പാലക്കാട് അട്ടപ്പാടിയിലാണ് ചിത്രീകരണം. ഷോളയൂര്‍ ഗോഞ്ചിയൂരിലാണ് സിനിമാ ചിത്രീകരണം നടക്കുക. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ബ്ലോക് ബസ്റ്റര്‍ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലര്‍ 2. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്.

ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിംഗ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. രണ്ടാം ഭാഗം വരുമ്പോള്‍ മലയാളികള്‍ക്ക് അറിയാന്‍ ഏറ്റവും ആഗ്രഹമുള്ളത് ചിത്രത്തില്‍ മോഹന്‍ലാലിന്റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്നാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.

Tags