' ജയിലർ 2 ' ചിത്രീകരണത്തിനായി രജനികാന്ത് കേരളത്തിൽ

Jailer2
Jailer2

ജയിലർ 2 വിന്റെ ചിത്രീകരണത്തിനായി തമിഴ് സൂപ്പർ താരം രജനികാന്ത് കേരളത്തിലെത്തി. പാലക്കാട് അട്ടപ്പാടിയിലാണ് ചിത്രീകരണം. ഷോളയൂർ ഗോഞ്ചിയൂരിലാണ് സിനിമാ ചിത്രീകരണം നടക്കുക. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ബ്ലോക് ബസ്റ്റർ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലർ 2. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്.

ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാർച്ചിൽ ചിത്രീകരണവും ആരംഭിച്ചു. തമിഴ് സിനിമയിൽ ഏറ്റവും വലിയ ഓപണിംഗ് വരാൻ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റുമാണ് ജയിലർ 2. അനിരുദ്ധ് രവിചന്ദർ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. രണ്ടാം ഭാഗം വരുമ്പോൾ മലയാളികൾക്ക് അറിയാൻ ഏറ്റവും ആഗ്രഹമുള്ളത് ചിത്രത്തിൽ മോഹൻലാലിന്റെ മാത്യു എന്ന ഡോൺ കഥാപാത്രം ഉണ്ടാവുമോ എന്നാണ്. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
 

Tags