രജനികാന്ത് - കമല്‍ ഹാസന്‍ ചിത്രം അടുത്ത വര്‍ഷം പൊങ്കലിന്
തലൈവര്‍ 173 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ബാനറിലാണ് നിര്‍മ്മിക്കുന്നത്.
തമിഴ് സിനിമയുടെ നെടുംതൂണുകളാണ് രജനികാന്തും കമല്‍ ഹാസനും. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഒരു കോംബോയാണ് രജിനികാന്ത്-കമല്‍ ഹാസന്‍. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം ഉടന്‍ ഉണ്ടാകുമെന്നും പ്രഖ്യാപനം വരുമെന്നും ഏറെ നാളുകളായി തമിഴ് സിനിമ ലോകത്ത് ഒരു സംസാരവിഷയം തന്നെയായിരുന്നു. നിരവധി സംവിധായകരുടെ പേരുകള്‍ ചര്‍ച്ചയില്‍ വന്നു പോയെങ്കിലും നറുക്ക് വീണിരിക്കുന്നത് സംവിധായകന്‍ സിബി ചക്രവര്‍ത്തിയ്ക്കാണ്.
tRootC1469263">സിനിമയുടെ പുത്തന്‍ അപ്‌ഡേറ്റ് പങ്കുവെച്ചിരുന്നത് രാജ് കമല്‍ ഫിലിംസ് ആണ്. ഏതൊരു താരത്തിനും കുടുംബം ഉണ്ട് എന്ന കുറിപ്പോടെയാണ് പുത്തന്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. സിനിമയിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ പങ്കിട്ടിട്ടില്ല, വരും ദിവസങ്ങളില്‍ കൂടുതല്‍ അപ്‌ഡേറ്റുകള്‍ പുറത്തു വരുമെന്നാണ് സൂചന. തലൈവര്‍ 173 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ബാനറിലാണ് നിര്‍മ്മിക്കുന്നത്. തലൈവര്‍ 173 സുന്ദര്‍ സി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടര്‍ന്ന് ചിത്രത്തില്‍ നിന്ന് അദ്ദേഹം പിന്മാറിയിരുന്നു. തുടര്‍ന്ന് കാര്‍ത്തിക് സുബ്ബരാജ് മുതല്‍ ധനുഷ് വരെയുള്ള പേരുകള്‍ സിനിമയുടെ സംവിധാന സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു.
.jpg)


