'രാജാസാബി'ലെ രണ്ടാമത്തെ ഗാനവും പുറത്ത്
പ്രഭാസിന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ 'രാജാസാബി'ലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ. 'സഹാന..സഹാന' എന്ന പ്രണയഗാനമാണ് റിലീസ് ചെയ്തത്. പ്രഭാസും നിധി അഗർവാളുമാണ് ഗാനരംഗത്തിലുള്ളത്. സംഗീതസംവിധായകൻ തമൻ ഒരുക്കിയ ഗാനം വിശാൽ മിശ്രയും തമൻ എസും ശ്രുതി രഞ്ജനിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. നിർമ്മൽ എം.ആർ ആണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്.
tRootC1469263">ചിത്രത്തിലെ 'റിബൽ സാബ്' എന്ന ഗാനത്തിന് പിന്നാലെയാണ് പ്രണയഗാനം പുറത്തുവിട്ടത്. മാരുതി സംവിധാനം ചെയ്യുന്ന ദ രാജാസാബ് ഹൊറർ കോമഡി ഫാന്റസി ചിത്രമാണ്. നിധി അഗർവാൾ നായികയാകുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, മാളവിക മോഹൻ, റിദ്ധി കുമാർ എന്നിവരുമെത്തും. ജനുവരി ഒമ്പതിനാണ് റിലീസ്. പ്രഭാസ് ഇരട്ട വേഷത്തിലെത്തുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തെലുങ്കിന് പുറമേ മലയാളം ,തമിഴ്, ഹിന്ദി, കന്നട എന്നീ ഭാഷകളിലും സിനിമ റിലീസ് ചെയ്യും.
.jpg)


