'രാജാസാബി'ന്റെ രണ്ടാമത്തെ ട്രെയിലർ പുറത്ത്

rajasab

പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'രാജാസാബി'ന്റെ രണ്ടാമത്തെ ട്രെയിലർ പുറത്തുവിട്ടു. വൻ ദൃശ്യവിരുന്ന് സമ്മാനിക്കുന്ന ഹൊറർ ഫാന്റസി ചിത്രമാകും രാജാസാബ് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഒപ്പം അഭിനേതാക്കളുടെ മികച്ച പ്രകടനവും കാണാനാകും. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയാണ് സിനിമയുടെ പ്രധാന ആകർഷണങ്ങൾ. ജനുവരി 9ന് സിനിമ തിയറ്ററുകളിൽ എത്തും.

tRootC1469263">

 ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച് മാരുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാജാസാബ്. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ പ്രധാന ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിന്റേയും വേറിട്ട വേഷപ്പകർച്ചയുമുണ്ട്. ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.

Tags