ആദ്യ കൺമണിയായി ആൺകുഞ്ഞ് ; സന്തോഷവാർത്ത പങ്കുവെച്ച് സാമന്തയും രാജ് നിദിമോരുവും

A baby boy as their first child; Samantha and Raj Nidimoru share the happy news.

ജൂൺ 24-ന് ഹൈദരാബാദിൽ വെച്ച് നടന്ന തന്റെ തെലുങ്ക് ചിത്രമായ ‘മാ ഇന്തി ബംഗാരം’ എന്ന സിനിമയുടെ സക്സസ് മീറ്റിലാണ് സമാന്ത ആദ്യമായി ഗർഭിണിയാണെന്ന വാർത്ത പുറത്തുവിട്ടത്. തങ്ങളുടെ ആദ്യ കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന് അന്ന് താരദമ്പതികൾ സ്ഥിരീകരിച്ചിരുന്നു. തന്റെ ഒരു ആക്ഷൻ സിനിമയിലെ ‘തസ്സദിയ’ എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനിടയിലാണ് താൻ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതെന്ന് സമാന്ത പിന്നീട് വെളിപ്പെടുത്തിയിരുന്നു.

 നടി സാമന്ത റൂത്ത് പ്രഭുവിനും സംവിധായകൻ രാജ് നിദിമോരുവിനും ആദ്യത്തെ കൺമണിയായി ആൺകുഞ്ഞ് പിറന്നു. സന്തോഷ വാർത്ത ഇരുവരും ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. കൈവിരലിൽ കുഞ്ഞുകൈ മുറുകെ പിടിച്ചിരിക്കുന്ന അതിമനോഹരമായ ഒരു ചിത്രവും അവർ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിന് ‘ദേവ് നിടിമോരു’ എന്നാണ് പേരിട്ടിരിക്കുന്നത്. "ഞങ്ങളുടെ മനോഹരമായ ആൺകുഞ്ഞ്. ദേവ് നിടിമോരു. 19.11.2026. ഞങ്ങളുടെ ഹൃദയങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സന്തോഷം," എന്ന ഹൃദയസ്പർശിയായ കുറിപ്പോടെയാണ് സമാന്തയും രാജും ചിത്രം പങ്കുവെച്ചത്.

A baby boy as their first child; Samantha and Raj Nidimoru share the happy news.

ജൂൺ 24-ന് ഹൈദരാബാദിൽ വെച്ച് നടന്ന തന്റെ തെലുങ്ക് ചിത്രമായ ‘മാ ഇന്തി ബംഗാരം’ എന്ന സിനിമയുടെ സക്സസ് മീറ്റിലാണ് സമാന്ത ആദ്യമായി ഗർഭിണിയാണെന്ന വാർത്ത പുറത്തുവിട്ടത്. തങ്ങളുടെ ആദ്യ കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന് അന്ന് താരദമ്പതികൾ സ്ഥിരീകരിച്ചിരുന്നു. തന്റെ ഒരു ആക്ഷൻ സിനിമയിലെ ‘തസ്സദിയ’ എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനിടയിലാണ് താൻ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതെന്ന് സമാന്ത പിന്നീട് വെളിപ്പെടുത്തിയിരുന്നു.

A baby boy as their first child; Samantha and Raj Nidimoru share the happy news.

സെപ്റ്റംബറിലായിരുന്നു സമാന്തയുടെ പരമ്പരാഗത രീതിയിലുള്ള വളകാപ്പ് ചടങ്ങ് നടന്നത്. ആ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് ഭാരതീയ പാരമ്പര്യങ്ങളുമായുള്ള തന്റെ ആഴമേറിയ ബന്ധത്തെക്കുറിച്ച് സമാന്ത മനസ്സുതുറന്നിരുന്നു. ഓരോ ആചാരത്തിന്റെയും പിന്നിലെ അർത്ഥം പൂർണമായി മനസ്സിലാകണമെന്നില്ലെങ്കിലും മന്ത്രോച്ചാരണങ്ങളിലും, ജപങ്ങളിലൂടെ രൂപപ്പെടുന്ന ഊർജ്ജത്തിലും, തലമുറകളിലൂടെ കൈമാറി വന്ന പുരാതന രീതികളിലും അതിനേക്കാൾ ആഴമേറിയ എന്തോ ഒന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് താൻ എപ്പോഴും വിശ്വസിച്ചിരുന്നുവെന്ന് അവർ കുറിച്ചു. 2025 ഡിസംബറിൽ വിവാഹിതരായ അതേ ലിംഗ ഭൈരവി ക്ഷേത്രത്തിൽ വെച്ചാണ് സമാന്തയും രാജും കുടുംബാംഗങ്ങൾക്കൊപ്പം വളകാപ്പ് ചടങ്ങും നടത്തിയത്. 

Tags