പെപ്പെ ചിത്രത്തില്‍ രാജ് ബി ഷെട്ടിയും

google news
raj

'ആര്‍ഡിഎക്‌സി'ന് ശേഷം ആന്റണി വര്‍ഗീസ് വീക്കെന്റ് ബ്ലോക്ക്ബസ്റ്റേര്‍സിനൊപ്പം ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയും. നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീക്കരണം കൊല്ലത്ത് പുരോഗമിക്കുകയാണ്. സുപ്രധാന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

രാജ് ബി ഷെട്ടി ചിത്രീകരണത്തില്‍ ചേര്‍ന്നു. നിര്‍മ്മാതാവ് സോഫിയാ പോള്‍ പുഷ്പഹാരം നല്‍കിയാണ് താരത്തെ സ്വീകരിച്ചത്. ആര്‍ഡിഎക്‌സിന്റെ ഗംഭീര വിജയത്തിന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് നിര്‍മ്മിക്കുന്ന ഏഴാമത്തെ സിനിമയാണിത്. ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.

Tags