പുലിയാട്ടം ഇന്ന് പ്രദർശനത്തിന് എത്തും : തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു

hgk


ചാനൽ ഷോകളുടെ സ്ക്രിപ്റ്റ് റൈറ്റർ സന്തോഷ് കല്ലാറ്റ് തിരക്കഥയെഴുതി ആദ്യമായി സംവിധാനം ചെയ്യുന്ന ‘പുലിയാട്ടം’ ഇന്ന് പ്രദർശനത്തിന് എത്തും. ഇപ്പോൾ സിനിമയുടെ തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു.

സുധീർ കരമന, മീരാ നായർ, മിഥുൻ എം ദാസ്, സുമാദേവി, ദീപു നാവായിക്കുളം, ശിവ, ജയരാജ് മിത്ര, ബിഞ്ചു ജേക്കബ്, വിക്ടർ ലൂയി മേരി, ചന്ദ്രൻ പട്ടാമ്പി, ജഗത് ജിത്ത്, സെൽവരാജ്, ആൽവിൻ, മാസ്റ്റർ ഫഹദ് റഷീദ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം റഷീദ് അഹമ്മാണ് നിർവ്വഹിക്കുന്നത്.

തൃശൂരിലെ ഒരു വലിയ പുലികളിക്കാരനായിരുന്നു പുലി ജോസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ജോസ്. ചില അപ്രതീക്ഷിത കാര്യങ്ങൾ ജീവിതത്തിന്റെ സംഭവിച്ചതിന്റെ ഫലമായി മദ്യപാനിയായി മാറിയ ജോസ് പുലിക്കളി പാടെ ഉപേക്ഷിക്കുന്നു. ജോസിന്റെ പുലിക്കളിയുടെ വലിയ ആരാധകനായിരുന്നു മനോഹരൻ. വർഷങ്ങൾക്ക് ശേഷം ഗൾഫിൽ നിന്നും നാട്ടിലെത്തിയ മനോഹരൻ ജോസിനോട് വീണ്ടും പുലിക്കളി കളിക്കാൻ ആവശ്യപ്പെടുന്നു. അങ്ങനെ ഭാര്യ മേരിയുടെ എതിർപ്പിനെ മറികടനന്ന് ഒരിക്കൽകൂടി പുലിവേഷം കെട്ടാൻ ജോസ് തീരുമാനിക്കുന്നു. തുടർന്ന് ജോസിന്റെയും മനോഹരന്റെയും ജീവിതത്തിൽ സംഭവിക്കുന്ന വൈകാരിക മുഹൂർത്തങ്ങളാണ് ചിത്രം പറയുന്നത്.
 

Share this story