''പുലിയാട്ടം'' ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

google news
edwgy

സുധീർ കരമന, മീര നായർ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് കല്ലാട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുലിയാട്ടം'എന്ന ചിത്രത്തിന്റെ ആദ്യത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി.സുമദേവീ അവതരിപ്പിക്കുന്ന സിത  എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.

മാർച്ച് പതിനേഴിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ മിഥുൻ എം ദാസ്, ശ്യാം കാർഗോസ്, ശിവ,അഞ്ജലി സത്യനാഥൻ,സുമാ ദേവി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.സെവൻ മാസ്റ്റേഴ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാജു അബ്ദുൽഖാദർ .നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഷീദ് അഹമ്മദ് നിർവ്വഹിക്കുന്നു.

റഫീക്ക് അഹമ്മദിന്റെ വരികൾക്ക് വിനീഷ് മണി സംഗീതം പകരുന്നു.ആലാപനം-മഞ്ജരി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ആനന്ദ് മേനോൻ,ബിജു എം,രാജേഷ് മാരാത്ത്,പ്രൊഡക്ഷൻ കൺട്രോളർ-മുജീബ് ഒറ്റപ്പാലം,എഡിറ്റർ- സച്ചിൻ സത്യ,സംഗീതം ആൻഡ് ബിജിഎം- വിനീഷ് മാണി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവി വാസുദേവ്,സൗണ്ട്- ഗണേഷ് മാരാർ,കല- വിഷ്ണു നെല്ലായ, മേക്കപ്പ്-മണികണ്ഠൻ മാറത്തകര,കോസ്റ്റ്യൂം- സുകേഷ് താനൂർ, സ്റ്റിൽസ്-പവൻ തൃപ്രയാർ,ഡിഐ- ലീല മീഡിയ,വിഎഫ്എക്സ് ആൻഡ് ടൈറ്റിൽ- വാസുദേവൻ കൊരട്ടിക്കര,സവിഷ് അള്ളൂർ,പി ആർ ഒ- എ.എസ്. ദിനേശ്.

Tags