പു. ക . സ ഫിലിം ഫെസ്റ്റിവെൽ : വെട്ടിയാൻ മികച്ച ചിത്രം
Nov 28, 2026, 16:29 IST
ജനപ്രിയ ചിത്രമായി തെരെഞ്ഞെടുത്തതും വെട്ടിയാൻ തന്നെ.ജിതിൻ പ്രകാശിന്റെ കരിന്തിരി ക്കാണ് രണ്ടാം സ്ഥാനം. എ.വി.അജയ് കുമാർ ഉദ്ഘാടനം ചെയ്തു. ഹരിദാസൻ അധ്യക്ഷനായി.
കിഴുത്തള്ളി : കിഴുത്തള്ളി യാദവത്തെരുവിൽ നടന്ന പുരോഗമനകലാസാഹിത്യ സംഘം എടക്കാട് മേഖല കമ്മറ്റിയുടെ രണ്ടാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ആനന്ദ് തൊടുപുഴ സംവിധാനം ചെയ്ത വെട്ടിയാൻ മികച്ച ചിത്രമായി തെരഞ്ഞെടുത്തു.
ജനപ്രിയ ചിത്രമായി തെരെഞ്ഞെടുത്തതും വെട്ടിയാൻ തന്നെ.ജിതിൻ പ്രകാശിന്റെ കരിന്തിരി ക്കാണ് രണ്ടാം സ്ഥാനം. എ.വി.അജയ് കുമാർ ഉദ്ഘാടനം ചെയ്തു. ഹരിദാസൻ അധ്യക്ഷനായി.
എൻ.കെ. സന്ദീപ്, രവീന്ദ്രൻ കിഴുന്ന, എ.ഒ. പ്രസന്നൻ, കെ.വി. അജിത്ത് കുമാർ, സിനിമാ സംവിധായകരായ ആനന്ദ് തൊടുപുഴ, ജിതിൻ പ്രകാശ്, കെ.എസ്. അനൂപ് എന്നിവർ സംസാരിച്ചു. സിനി ആർട്ടിസ്റ്റ് ശശിധരൻ ചാലക്കുന്ന് സമ്മാനം നൽകി. 26 ഷോർട് ഫിലിമുകളാണ് മത്സരത്തിന് ലഭിച്ചത്.
.jpg)

