പഠാന്‍ പ്രദര്‍ശനത്തിനിടെ സ്‌ക്രീന്‍ കുത്തിക്കീറി പ്രതിഷേധം

Pathaan

 ഷാരൂഖ് ഖാന്‍ ചിത്രം ആയിരം കോടി കളക്ഷനിലേക്ക് കുതിക്കാനൊരുങ്ങവെ പലഭാഗങ്ങളിലും പഠാനെതിരെ പ്രശ്‌നങ്ങള്‍ ഉയരുന്നുണ്ട്. ഇപ്പോഴിതാ പഠാന്‍ പ്രദര്‍ശനത്തിനിടെ സ്‌ക്രീന്‍ കുത്തിക്കീറിയ യുവാക്കളെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 
ബീഹാറിലെ ബേട്ടിയ ജില്ലയിലാണ് സംഭവം. ഇവിടുത്തെ ലാല്‍ ടാക്കീസില്‍ ചൊവ്വാഴ്ച രാത്രി 6 മണിക്കുള്ള ഫസ്റ്റ് ഷോയ്ക്കിടെ ആണ് പ്രശ്‌നമുണ്ടായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് യുവാക്കള്‍ ഒരുമിച്ചാണ് ചിത്രം കാണാനെത്തിയത്. പ്രദര്‍ശനം തുടരുന്നതിനിടെ ഇവരിലൊരാള്‍ സ്‌ക്രീനിന് അടുത്തേക്ക് പോവുകയും കത്തിയെടുത്ത് സ്‌ക്രീന്‍ കുത്തിക്കീറുകയും ചെയ്തു. ശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. 
പിന്നാലെ തിയറ്ററില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവെന്ന് പൊലീസ് പറയുന്നു. പ്രതിയുടെ കൂട്ടുകാരെ തിയറ്ററിന് അകത്തുണ്ടായിരുന്നവര്‍ വളഞ്ഞുവയ്ക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. രണ്ട് സുഹൃത്തുക്കളെയാണ് അറസ്റ്റ് ചെയ്തത്. ഒരാള്‍ പ്രതിയ്ക്ക് ഒപ്പം തന്നെ രക്ഷപ്പെട്ടിരുന്നു. 

Share this story