വന്ന വഴി മറക്കരുത്; നടി സംയുക്തയ്‌ക്കെതിരെ വിമര്‍ശനവുമായി നിര്‍മ്മാതാവ്

samyuktha
സംയുക്തയെ പോലുള്ളവരുടെ മനോഭാവമാണ് മലയാള സിനിമയില്‍ കടന്നുവരുന്ന പുതിയ നിര്‍മ്മാതാക്കളെ പിന്തിരിപ്പിക്കുന്നതെന്നും നിര്‍മ്മാതാവ് വ്യക്തമാക്കി.

‘ബൂമറാംഗ്’ സിനിമയുടെ പ്രമോഷന്‍ പരിപാടിക്ക് എത്താതിരുന്ന  നടി സംയുക്തയ്‌ക്കെതിരെ പ്രതികരിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവും. തന്റെ കരിയറിന് ഇത് ആവശ്യമില്ലായെന്ന മനോഭാവമാണ് സംയുക്തക്ക് എന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്. 

”ഞാന്‍ ചെയ്യുന്ന സിനിമകള്‍ വലിയ റിലീസാണ്. 35 കോടി സിനിമ ചെയ്യുകയാണ്. എനിക്ക് എന്റേതായ കരിയര്‍ ഉണ്ട്. അത് നോക്കണം” എന്നാണ് സംയുക്ത പറഞ്ഞത് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. 

സംയുക്തയെ പോലുള്ളവരുടെ മനോഭാവമാണ് മലയാള സിനിമയില്‍ കടന്നുവരുന്ന പുതിയ നിര്‍മ്മാതാക്കളെ പിന്തിരിപ്പിക്കുന്നതെന്നും നിര്‍മ്മാതാവ് വ്യക്തമാക്കി.

വന്ന വഴി മറക്കരുത്. ഷൂട്ടിംഗ് സമയത്ത് സംയുക്ത നന്നായി സഹകരിച്ചിട്ടുണ്ട്. താന്‍ കണ്ടതില്‍ വച്ച് മികച്ച മനുഷ്യനാണ് ഷൈന്‍ ടോം ചാക്കോയെന്നും നിര്‍മ്മാതാവ് പറഞ്ഞു. 

Share this story