റിലീസാകാന്‍ പോകുന്നത് ജനനായകന്റെ പുതിയ പതിപ്പെന്ന് നിര്‍മാതാവ്

Thalapathy Vijay's 'Jananayakan' to release in January; New poster

ഇനി തിയേറ്ററില്‍ എത്താന്‍ പോകുന്നത് സിനിമയുടെ പുതിയ പതിപ്പ് ആകുമെന്ന് പറയുകയാണ് നിര്‍മാതാവ് കെ എന്‍ നാരായണ.

ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകന്‍. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററില്‍ ആഘോഷമാക്കാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ചിത്രം ജൂലൈ 23 ന് റിലീസാകുകയാണ്. സിനിമയുടെ പ്രിന്റ് നേരത്തെ ലീക്ക് ആയത് വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ ഇനി തിയേറ്ററില്‍ എത്താന്‍ പോകുന്നത് സിനിമയുടെ പുതിയ പതിപ്പ് ആകുമെന്ന് പറയുകയാണ് നിര്‍മാതാവ് കെ എന്‍ നാരായണ.

'ജനനായകനില്‍ ഒരുപാട് മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലും നടത്തിയിട്ടുണ്ട്. വളരെ വ്യത്യസ്തമായ ഒരു വേര്‍ഷന്‍ ആകും പ്രേക്ഷകര്‍ തിയേറ്ററില്‍ കാണാന്‍ പോകുന്നത്. പാട്ടുകളില്‍ ഉള്‍പ്പെടെ ചില മാറ്റങ്ങള്‍ ഞങ്ങള്‍ വരുത്തിയിട്ടുണ്ട്. ഷൂട്ടിംഗ് ആരംഭിച്ചത് മുതല്‍ ഇന്നുവരെ സിനിമ ഒരുപാട് വെല്ലുവിളികളിലൂടെയാണ് കടന്നുപോയത്. ഒരു സ്പോയിലറും നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല', നിര്‍മാതാവ് പറഞ്ഞു.

ജനനായകന്റെ കേരള അഡ്വാന്‍സ് ബുക്കിംഗ് ജൂലൈ 18 ന് വൈകുന്നേരം 6:01 മുതല്‍ ആരംഭിക്കും. ആദ്യ ദിനം വമ്പന്‍ കളക്ഷന്‍ തന്നെ സിനിമയ്ക്ക് കേരളത്തില്‍ നിന്നു നേടാനാകുമെന്നാണ് കണക്കുകൂട്ടല്‍. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയത്.

Tags