പ്രശസ്ത നിർമാതാവ് നിതിൻ മൻമോഹൻ അന്തരിച്ചു
Thu, 29 Dec 2022

മുംബൈ : പ്രശസ്ത ബോളിവുഡ് നിർമാതാവ് നിതിൻ മൻമോഹൻ അന്തരിച്ചു. 62 വയസ്സായിരുന്നു . ഈ മാസം മൂന്നുമുതൽ ഹൃദയാഘാതത്തേ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു മരണം സംഭവിച്ചതെന്ന് മകൾ പ്രാചി അറിയിച്ചു.
ബാഘി, ലാഡ്ല തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ ബോളിവുഡിന് സമ്മാനിച്ചു .ബ്രഹ്മചാരി, ഗുംനാം, നയാ സമാനാ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ മൻമോഹന്റെ മകനാണ് നിതിൻ മൻമോഹൻ. ബോൽ രാധാ ബോൽ, ആർമി, സ്കൂൾ, യംലാ പഗലാ ദീവാനാ, ദസ്, ചൽ മേരേ ഭായ്, ഇൻസാഫ്, ഗലി ഗലീ ഛോർ ഹേ, ദിൽ മാങ്കേ മോർ തുടങ്ങിയവയാണ് നിതിൻ മോഹൻ നിർമിച്ച ചിത്രങ്ങൾ.