‘കൈതി 2’ ചിത്രത്തിന്റെ അപ്‍ഡേറ്റുമായി നിർമാതാവ്

kaithi 2
kaithi 2

കാർത്തി നായകനായി എത്തിയ ചിത്രമാണ് കൈതി. ഇപ്പോഴിതാ കൈതി 2 വിന്റെ പുത്തൻ അപ്ഡേറ്റാണ് പുറത്തുവരുന്നത്. ലോകേഷ് കനകരാജിന്റെ സിനിമാ യൂണിവേഴ്‍സിന് തുടക്കം കുറിച്ചത് കൈതിയാണ്. കൈതി 2 വിന്റ പ്രീപ്രൊഡക്ഷൻ ജോലികൾ തുടങ്ങി എന്നും ഈ വർഷം അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും നിർമാതാവ് എസ് ആർ പ്രഭു വെളിപ്പെടുത്തി.

tRootC1469263">

അതേസമയം സാം സി എസാകും സംഗീത സംവിധായകൻ എന്ന അപ്‍ഡേറ്റും നേരത്തെ ചർച്ചയായിരുന്നു. സാം സി എസ്സായിരുന്നു കൈതിയുടെയും സംഗീതം ഒരുക്കിയത്. 2025 പകുതിയോടെ ചിത്രം തുടങ്ങാനാണ് സംവിധായകൻ ലോകേഷ് കനകരാജിന്റെ പദ്ധതിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തിൽ വിജയ് നായകനായപ്പോൾ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോർട്ട് . തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്‍ക്ക് സാധിച്ചു.

Tags