മദ്രാസിൽ പോകണം, ഒരു പടമുണ്ട്, ; അന്ന് പ്രിയൻ പറഞ്ഞു’, മന്ത്രി കെ ബി ​ഗണേഷ് കുമാർ

മദ്രാസിൽ പോകണം, ഒരു പടമുണ്ട്, ; അന്ന് പ്രിയൻ പറഞ്ഞു’, മന്ത്രി കെ ബി ​ഗണേഷ് കുമാർ
സിനിമാ അനുഭവങ്ങൾ ഓർത്തെടുത്ത് മന്ത്രി കെ ബി ​ഗണേഷ് കുമാർ. സിനിമയിൽ അഭിനയിക്കാൻ തന്നെ മദ്രാസിലേക്ക് കൊണ്ടുപോയത് സംവിധായകൻ പ്രിയദർശനാണെന്ന് മന്ത്രി ഓ‌ർത്തെടുത്തു. സാധാരണ ഒരു ദിവസം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രിയദർശൻ വീട്ടിലേക്ക് വന്നതെന്ന് അദ്ദേഹം പറഞ്ഞു.കെ എസ് ആർ ടി സി പരസ്യ ചിത്രത്തിന്റെ ഉദ്ഘാടന വേദിയിലാണ് പരാമർശം .
tRootC1469263">
ഞാൻ വഴുതക്കാട് വീട്ടിൽ താമസിക്കുന്ന സമയമായിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ വീട്ടിലേക്ക് പ്രിയൻ ഓടി വന്നു. “നീ ഒന്നുമറിഞ്ഞില്ലേ?”,”നീ നാളെ ഉച്ചയ്ക്കുള്ള ഫ്ലൈറ്റിൽ നമുക്ക് മദ്രാസിൽ പോണം, ഒരു പടമുണ്ട്. നീ രാവിലെ റെഡിയായിക്കൊള്ളണം” എന്ന് പറഞ്ഞിട്ട് ആ വന്നപോലെ തിരിച്ചു പോയി. ആരാണ് നായകൻ എന്ന് പോലും ചോദിക്കാൻ പറ്റിയില്ല.
ലാലേട്ടൻ ആയിരുന്നു നായകൻ, ‘ചെപ്പ്’ എന്ന സിനിമയായിരുന്നു അത്. അങ്ങനെ മദ്രാസിലേക്ക് എന്നെ ആദ്യമായി പ്രിയൻ കൊണ്ടുപോയി. ഞങ്ങൾ ഒരുമിച്ച് ഒരു മുറിയിലാണ് താമസിച്ചത്. ഏതാണ്ട് ഒരു 10 കൊല്ലത്തിൽ കൂടുതൽ ഞങ്ങൾ അവിടുത്തെ ഹോട്ടൽ മുറിയിൽ കഴിഞ്ഞു. പ്രിയദർശൻ വിവാഹം കഴിച്ചപ്പോഴാണ് ഞങ്ങൾ അവിടുന്ന് പിരിയുന്നത്, കെ ഹി ദൃ​ഗണേഷ് കുമാർ ഓർത്തെടുത്തു.
പ്രിയദർശന്റെ മുറിയിലാണ് ഞാനും എം ജി ശ്രീകുമാറും എല്ലാം താമസിച്ചത്. പ്രിയദർശൻ, മോഹൻലാൽ, എം ജി ശ്രീകുമാർ എന്നിവർ പലപ്പോഴും റെക്കോർഡിംഗിന് വരും. അന്ന് ഞങ്ങളെല്ലാം മുറിയിൽ ഒത്തുകൂടും. ഒരു ദിവസം അവിടെ ഇരുന്ന് വി ആർ ഗോപാലകൃഷ്ണൻ ഒരു സിനിമയ്ക്ക് തിരക്കഥ എഴുതുന്നുണ്ട്; പ്രിയൻ ഷൂട്ട് ചെയ്യാൻ പോകുന്ന സിനിമയുടെ തിരക്കഥയാണ്. ഷൂട്ടിംഗ് നാളെ തുടങ്ങുകയാണെന്ന് പ്രിയൻ പറഞ്ഞു.
ലാൽ നാളെ വരും, ഷൂട്ടിംഗ് തുടങ്ങുകയാണെന്ന് കേട്ടപ്പോൾ എന്റെ ക്യാരക്ടർ എന്താണെന്ന് ചോദിച്ചു. നീ ഗോപാലകൃഷ്ണൻ എഴുതുന്ന സ്ക്രിപ്റ്റ് ഒക്കെ എടുത്ത് വെച്ച് വായിക്കൂ എന്നായിരുന്നു മറപടി. അതിൽ പ്രധാന വില്ലൻ ‘രഞ്ജി’ എന്നൊരു കഥാപാത്രമാണ്. നീയാണ് ആ കഥാപാത്രം അവതരിപ്പിക്കുന്നതെന്ന് പ്രിയൻ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. താൻ ചെയ്താൽ ശരിയാകുമോ എന്നായിരുന്നു ​ഗണേഷ് കുമാറിന്റെ പരിഭ്രമം. ഒന്നും, കുഴപ്പമില്ല നീ നന്നായി ചെയ്യും എന്നാണ് പക്ഷേ പ്രിയദർശൻ പറഞ്ഞത്. അങ്ങനെ ആരംഭിച്ചതാണ് സിനിമയിലെന്നും പ്രിയദർശൻ അതിനുമുമ്പ് ‘രാക്കുയിലിൻ രാഗസദസ്സിൽ’ എന്നൊരു സിനിമയിൽ അഭിനയിപ്പിച്ചിട്ടു

Tags