കൊട്ട മധു തന്‍റെ തിരക്കേറിയ വർഷത്തിൽ നിന്നും ഒടുവിൽ ഇടവേള എടുക്കുന്നു, ചിത്രങ്ങളുമായി സുപ്രിയ

prithvi
ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ച ചിത്രമാണ് കാപ്പ.

പൃഥ്വിരാജ് കൊട്ട മധുവെന്ന ഗ്യാങ്സ്റ്റർ നേതാവായി എത്തിയ ‘കാപ്പ’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതേസമയം, സിനിമ തിരക്കുകളിൽ നിന്നും ഒരു ബ്രേക്ക് എടുത്ത് കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് പൃഥ്വിരാജ്.

ഭാര്യ സുപ്രിയയ്ക്ക് ഒപ്പം തുർക്കിയിലാണ് പൃഥ്വിരാജ്. തുർക്കിയിലെ ടോപ്‌കാപി പാലസ് മ്യൂസിയത്തിനു മുന്നിൽ നിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് സുപ്രിയ.

“കൊട്ട മധു തന്റെ തിരക്കേറിയ വർഷത്തിൽ നിന്നും ഒടുവിൽ ഇടവേള എടുക്കുന്നു,”എന്നാണ് പൃഥ്വിരാജിനൊപ്പം ഉള്ള ഫോട്ടോ പങ്കുവച്ച് സുപ്രിയ കുറിച്ചത്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചു കൊണ്ട് രം​ഗത്തെത്തുന്നത്.

കടുവ എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ച ചിത്രമാണ് കാപ്പ. കൊട്ട മധു എന്ന കഥാപാത്രമായി പൃഥ്വിരാജ് തകർത്തഭിനയിച്ച ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Share this story