വാരണാസിയിലെ പൃഥ്വിയുടെ ലുക്ക് ചര്‍ച്ചയാകുന്നു
ജിമ്മില്‍ നിന്നുള്ള ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്.
ബ്രഹ്‌മാണ്ഡ സംവിധായകന്‍ എസ് എസ് രാജമൗലി ഒരുക്കുന്ന വാരണാസി ആണ് ഇപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ചാവിഷയം. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കുംഭ എന്ന വില്ലന്‍ വേഷത്തിലാണ് പൃഥ്വിരാജ് രാജമൗലി ചിത്രത്തില്‍ എത്തുന്നത്. ഇപ്പോഴിതാ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഒരു ചിത്രം ആണ് രാജമൗലി സിനിമയുമായി ആരാധകര്‍ ചേര്‍ത്തുവായിക്കുന്നത്.
tRootC1469263">ജിമ്മില്‍ നിന്നുള്ള ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. ഇത് രാജമൗലിയുടെ വാരണാസിക്ക് വേണ്ടിയുള്ള ലുക്ക് ആണെന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. നേരത്തെ വീല്‍ചെയറില്‍ ഇരിക്കുന്ന നടന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സിനിമയില്‍ നടന്റെ ഒരു ട്രാന്‍സ്‌ഫോര്‍മേഷന്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. 'വീല്‍ചെയറില്‍ മാത്രം ഇരുന്നുള്ള റോളെന്ന് കരുതിയോ; കുംഭയുടെ ട്രാന്‍സ്‌ഫോര്‍മേഷന്‍ കണ്ട് ഞെട്ടാന്‍ റെഡി ആയിക്കോ' എന്നാണ് ആരാധകര്‍ ചിത്രത്തിന് താഴെ കുറിക്കുന്നത്.
.jpg)


