പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്നു;നോബഡി' ആരംഭിച്ചു


പൃഥ്വിരാജ്- പാർവതി തിരുവോത്ത് ചിത്രം 'നോബഡി' ചിത്രീകരണം ആരംഭിച്ചു. ഇ4 എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ മുകേഷ് മേത്തയും സി.വി. സാരഥിയും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനംചെയ്യുന്ന ചിത്രമാണ് നോബഡി.
എന്നു നിന്റെ മൊയ്തീൻ, കൂടെ, മൈ ലവ് സ്‌റ്റോറി എന്നീ ചിത്രങ്ങൾക്ക് ശേഷം പാർവതിയും പൃഥ്വിരാജും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നു. അശോകൻ, മധുപാൽ, ഹക്കിം ഷാജഹാൻ, ലുക്മാൻ, ഗണപതി, വിനയ് ഫോർട്ട് എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നു.

അനിമൽ, അർജുൻ റെഡ്ഡി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹർഷ്‌വർധൻ രാമേശ്വർ ആണ് ചിത്രത്തിന്റെ സംഗീതം. സമീർ അബ്ദുള്ളയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ദിനേശ് പുരുഷോത്തമനാണ് ഛായാഗ്രാഹണം.