സൂര്യയെ നായകനാക്കി ഒരു ബയോപിക്കും ഒരുക്കുന്നില്ലെന്ന് പൃഥ്വിരാജ്

prith
സൂര്യയെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുമെന്ന് പറയപ്പെടുന്ന

സൂര്യയെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഒരു ചിത്രം വരുന്നതായി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. ബിസ്കറ്റ് കിംഗ് എന്ന് അറിയപ്പെട്ട രാജന്‍ പിള്ളയുടെ ജീവിതം പറയുന്ന ചിത്രമാണ് ഇതെന്നും സൂര്യയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഈ വിവരം തെറ്റാണെന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജുമായി അടുത്ത വൃത്തങ്ങള്‍.

സൂര്യയെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുമെന്ന് പറയപ്പെടുന്ന ബയോപിക് ശരിക്കും ഇല്ലെന്നും അദ്ദേഹം സംവിധാനം ചെയ്യാനിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ എമ്പുരാനും ടൈസണുമാണെന്നും പൊഫാക്ഷ്യോ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 

Share this story