എമ്പുരാന്‍ തുടങ്ങുന്നുവെന്ന സൂചന നല്‍കി പൃഥ്വിരാജ്

google news
prithiraj

എമ്പുരാന്‍ തുടങ്ങുന്നുവെന്ന സൂചന നല്‍കി പൃഥ്വിരാജ് സുകുമാരന്‍. കാല്‍മുട്ടിലെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന താരം ആരോഗ്യം വീണ്ടെടുക്കുകയാണ്. മൂന്നു മാസങ്ങള്‍ക്ക് ശേഷം തിരികെയെത്തുന്നുവെന്നും ജോലിയിലേക്ക് ഉടന്‍ പ്രവേശിക്കുമെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.

'കാല്‍മുട്ടിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് മാസമായി. സുഖം പ്രാപിച്ചു കഴിഞ്ഞു. ജോലിയില്‍ തിരിച്ചെത്തുകയാണ്. അപ്‌ഡേറ്റുകള്‍ എക്‌സ്‌ക്ലൂസീവായി നിങ്ങളോട് പങ്കുവക്കാന്‍ വാട്‌സ്ആപ്പ് ചാനല്‍ മികച്ച ഇടമായിരിക്കും എന്ന് കരുതുന്നു', എന്നാണ് ചാനലില്‍ പൃഥ്വിരാജിന്റെ ആദ്യ പോസ്റ്റ്.


ഇതില്‍ എക്‌സ്‌ക്ലൂസീവ് എന്ന് എഴുതിയതിലെ 'L' എന്ന് വലിയക്ഷരത്തിലാണ് എഴുതിയിരിക്കുന്നത്. എമ്പുരാനുമായി ബന്ധപ്പെട്ട എല്ലാ അപ്‌ഡേറ്റുകളിലും ഇങ്ങനെയാണ് എഴുതാറുള്ളതും. അതുകൊണ്ട് തന്നെ എമ്പുരാന്‍ പണിപ്പുരയിലേക്ക് ആകും പൃഥ്വി ഇനി പോകുക എന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

Tags