30 ദിവസം പിന്നിട്ട് ‘പ്രിൻസ് ആൻഡ് ഫാമിലി’ സൂപ്പർ ഹിറ്റിലേക്ക്


ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ദിലീപിന്റെ 150-ാം മത്തെ ചിത്രം “പ്രിൻസ് ആൻഡ് ഫാമിലി” ഹൗസ് ഫുൾ ഷോകളോടെ 30 ദിവസം പിന്നിട്ട് തീയറ്ററുകളുടെ എണ്ണം കൂട്ടി ജൈത്ര യാത്ര തുടരുന്നു.ഈ സന്തോഷം പ്രേക്ഷകാരുമായി ദിലീപ് പങ്കു വച്ചു. ബലി പെരുന്നാൾ ദിനത്തിലാണ് ദിലീപ് വീഡിയോ പുറത്തു വിട്ടത്. കോരി ചൊരിയുന്ന മഴ പോലും വകവെക്കാതെ പ്രേക്ഷകർ പ്രിൻസിനെ സ്നേഹിച്ചപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് മറ്റൊരു സൂപ്പർ ഹിറ്റ് .
tRootC1469263">വർണ്ണശബളമായ പെരുന്നാൾ ആഘോഷങ്ങളിലും പ്രിൻസ് ആൻഡ് ഫാമിലി ഫുൾ ഷോകളോടെയാണ് മുന്നിട്ടു പോകുന്നത്. നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്ന ഈ ചിത്രത്തിൽ ദിലീപിന്റെ നായികയായി അഭിനയിച്ചിരിക്കുന്നത് പുതുമുഖ താരം റാണിയ ആണ്. ഈ ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടാൻ റാണിയക്ക് കഴിഞ്ഞു. മറ്റൊരു പ്രത്യേകത ഉർവ്വശിയുടെ ഗസ്റ്റ് റോളാണ്. പതിവുപോലെ ആരെയും വിസ്മയിപ്പിക്കുന്ന പ്രകടനം തന്നെയാണ് ഉർവ്വശി ചിത്രത്തിൽ കാഴ്ച്ച വച്ചിരിക്കുന്നത്. തികച്ചും ഒരു കുടുംബചിത്രമായ “പ്രിൻസ് ആൻഡ് ഫാമിലിക്ക് ” വൻ സ്വീകാര്യത തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഒരു വർഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. ആ ചിത്രം തന്നെ മികച്ച വിജയമായതിന്റെ സന്തോഷത്തിലാണ് അണിയറപ്രവർത്തകർ. ദിലീപ് -ജോണി ആന്റണി- മഞ്ജുപിള്ള കോമ്പിനേഷൻ തിയേറ്ററുകളിൽ പൊട്ടിച്ചിരികൾ ഉയർത്തുമ്പോൾ മലയാളികൾക്ക് ആസ്വദിച്ചു കാണാവുന്ന ഒരു ചിത്രം തന്നെയാണ് ലഭിച്ചിരിക്കുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്. ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്മർ,ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണ് ദിലീപിനൊപ്പമുള്ള “പ്രിൻസ് ആൻഡ് ഫാമിലി”.