'പ്രിന്‍സ് ആന്‍ഡ് ഫാമിലി' സൂപ്പര്‍ ഹിറ്റിലേക്ക് ; നന്ദി പറഞ്ഞ് ദിലീപ്

prince
prince

''പ്രിന്‍സ് ആന്‍ഡ് ഫാമിലിക്ക് ' വന്‍ സ്വീകാര്യത തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് പുതുമുഖ സംവിധായകന്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത ദിലീപിന്റെ 150-ാം മത്തെ ചിത്രം ''പ്രിന്‍സ് ആന്‍ഡ് ഫാമിലി'' ഹൗസ് ഫുള്‍ ഷോകളോടെ 30 ദിവസം പിന്നിട്ട് തീയറ്ററുകളുടെ എണ്ണം കൂട്ടി ജൈത്ര യാത്ര തുടരുന്നു.ഈ സന്തോഷം പ്രേക്ഷകാരുമായി ദിലീപ് പങ്കു വച്ചു. ബലി പെരുന്നാള്‍ ദിനത്തിലാണ് ദിലീപ് വീഡിയോ പുറത്തു വിട്ടത്.

tRootC1469263">

മഴ പോലും വകവെക്കാതെ പ്രേക്ഷകര്‍ പ്രിന്‍സിനെ സ്‌നേഹിച്ചപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് മറ്റൊരു സൂപ്പര്‍ ഹിറ്റ് . വര്‍ണ്ണശബളമായ പെരുന്നാള്‍ ആഘോഷങ്ങളിലും പ്രിന്‍സ് ആന്‍ഡ് ഫാമിലി ഫുള്‍ ഷോകളോടെയാണ് മുന്നിട്ടു പോകുന്നത്. നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന ഈ ചിത്രത്തില്‍ ദിലീപിന്റെ നായികയായി അഭിനയിച്ചിരിക്കുന്നത് പുതുമുഖ താരം റാണിയ ആണ്. ഈ ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക മനസ്സുകളില്‍ ഇടം നേടാന്‍ റാണിയക്ക് കഴിഞ്ഞു. മറ്റൊരു പ്രത്യേകത ഉര്‍വ്വശിയുടെ ഗസ്റ്റ് റോളാണ്. പതിവുപോലെ ആരെയും വിസ്മയിപ്പിക്കുന്ന പ്രകടനം തന്നെയാണ് ഉര്‍വ്വശി ചിത്രത്തില്‍ കാഴ്ച്ച വച്ചിരിക്കുന്നത്. തികച്ചും ഒരു കുടുംബചിത്രമായ ''പ്രിന്‍സ് ആന്‍ഡ് ഫാമിലിക്ക് ' വന്‍ സ്വീകാര്യത തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


ഒരു വര്‍ഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരില്‍ എത്തുന്നത്. ആ ചിത്രം തന്നെ മികച്ച വിജയമായതിന്റെ സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ദിലീപ് -ജോണി ആന്റണി- മഞ്ജുപിള്ള കോമ്പിനേഷന്‍ തിയേറ്ററുകളില്‍ പൊട്ടിച്ചിരികള്‍ ഉയര്‍ത്തുമ്പോള്‍ മലയാളികള്‍ക്ക് ആസ്വദിച്ചു കാണാവുന്ന ഒരു ചിത്രം തന്നെയാണ് ലഭിച്ചിരിക്കുന്നത്.

Tags