അധ്വാനങ്ങളെ കണ്ടില്ലെന്നു നടിച്ചോളൂ പക്ഷെ ചവിട്ടി മെതിക്കരുത് ; പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷനെതിരെ 'ജെഎസ്‌കെ' സംവിധായകന്‍ പ്രവീണ്‍ നാരായണന്‍

praveen
praveen

ഇത്രയും സിനിമകള്‍ മാത്രം വിജയിച്ചു എന്ന രീതിയില്‍ ഒരു കണക്ക് വരുമ്പോള്‍ അത് പലരെയും തെറ്റിദ്ധരിപ്പിക്കുമെന്നാണ് പ്രവീണ്‍ നാരായണ്‍ ചൂണ്ടിക്കാണിക്കുന്നത്.

മലയാള സിനിമകളുടെ കളക്ഷന്‍ സംബന്ധിച്ച ലിസ്റ്റ് പുറത്തുവിടുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിലപാടിനെതിരെ ജെ.എസ്.കെ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. സിനിമ എന്നത് ഒരു ബിസിനസ് ആയതുകൊണ്ടും തിയറ്ററിന് പുറത്ത് അതിന് സാമ്പത്തിക സാധ്യതകള്‍ ഉള്ളത് കൊണ്ടും ഇത്രയും സിനിമകള്‍ മാത്രം വിജയിച്ചു എന്ന രീതിയില്‍ ഒരു കണക്ക് വരുമ്പോള്‍ അത് പലരെയും തെറ്റിദ്ധരിപ്പിക്കുമെന്നാണ് പ്രവീണ്‍ നാരായണ്‍ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷനെതിരെ നരിവേട്ട സംവിധായകന്‍ അനുരാജ് മോനോഹറും രംഗത്തുവന്നിരുന്നു. വലിയ ബഡ്ജറ്റില്‍ ഒരുക്കിയ എമ്പുരാന്‍ സൂപ്പര്‍ ഹിറ്റും, ചെറിയ ബഡ്ജറ്റില്‍ ഒരുക്കി വന്‍ വിജയമായ എക്കോ എന്ന സിനിമ വെറും ഹിറ്റ് മാത്രമാവുന്നത് എങ്ങനെയാണെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ പ്രവീണ്‍ നാരായണന്‍ ചോദിക്കുന്നു.

tRootC1469263">


ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

പ്രൊഡ്യൂസര്‍സ് അസോസിയേഷന്‍ ഈ കണക്കുകള്‍ പുറത്തു വിടുന്നതിന്റെ മാനദണ്ഡം കൂടി വ്യക്തമാക്കിയാല്‍ നല്ലതായിരിക്കും.! ഈ വര്‍ഷമാദ്യം കുറച്ചു മാസങ്ങള്‍ കണക്കുകള്‍ പുറത്തു വിട്ടശേഷം പെട്ടന്നൊരു സുപ്രഭാതത്തില്‍ അത് നിര്‍ത്തി, പിന്നീട് വര്‍ഷാവാസാന കണക്കുമായി ഇപ്പോള്‍ വീണ്ടും വന്നിരിക്കുന്നു. സിനിമ എന്നത് ഒരു ബിസിനസ് ആയതുകൊണ്ടും തീയേറ്ററിന് പുറത്തും അതിന് സാമ്പത്തിക സാധ്യതകള്‍ ഉള്ളത് കൊണ്ടും ഇത്രയും സിനിമകള്‍ മാത്രം വിജയിച്ചു എന്ന രീതിയില്‍ ഒരു കണക്ക് വരുമ്പോള്‍ അത് പലരെയും തെറ്റിദ്ധരിപ്പിക്കും എന്നതില്‍ സംശയമില്ല, പ്രത്യേകിച്ചും പുതിയതായി ഈ രംഗത്തേക്ക് ഇന്‍വെസ്റ്റ് ചെയ്തു കടന്നു വരാന്‍ ആഗ്രഹിക്കുന്ന ആള്‍ക്കാരെ.

ഇതിനോടകം പല പ്രൊഡ്യൂസര്‍സും അംഗീകരിച്ച ട്രാക്കഴ്‌സ് പുറത്തുവിട്ട ഈ വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ ഹിറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്ന നരിവേട്ട, സുമതി വളവ് എന്നീ ചിത്രങ്ങള്‍ മാത്രമാണ് അസോസിയേഷന്‍ ലിസ്റ്റില്‍ ഇല്ലാതെ പോയതെന്ന് കാണാം.സിനിമയുടെ ബജറ്റ് മെന്‍ഷന്‍ ചെയ്യാതെ വരുന്ന ഈ ലിസ്റ്റില്‍ സൂപ്പര്‍ ഹിറ്റുകളും ഹിറ്റുകളും ലിസ്റ്റ് ചെയ്തിരിക്കുന്നതിലും സംശയം തോന്നാം.

ഒരുദാഹരണം പറഞ്ഞാല്‍ എമ്പുരാന്‍ എന്ന സിനിമ സൂപ്പര്‍ ഹിറ്റും എക്കോ വെറും ഹിറ്റുമാണ്. ഈ രണ്ട് സിനിമകളുടെയും ബജറ്റ്, കളക്ഷന്‍ തുടങ്ങിയ കാര്യങ്ങള്‍ ട്രാക്കിങ് പേജുകള്‍ പ്രചരിപ്പിച്ചത് സത്യമാണെങ്കില്‍ എമ്പുരനെക്കാള്‍ എത്രയോ വലിയ ലാഭമാണ് എക്കോ, എന്നിട്ടും അത് വെറും ഹിറ്റ് മാത്രമാണ്.സിനിമയുടെ ബജറ്റ് മെന്‍ഷന്‍ ചെയ്യാതെയും, തീയേറ്ററിന് പുറത്ത് അതിന് ഉണ്ടാകാന്‍ സാധ്യതയുള്ള ബിസിനെസ്സ്, പ്രോഫിറ്റ് സാധ്യതകള്‍ പരിഗണിക്കാതെയുമുള്ള ഈ ലിസ്റ്റ് സിനിമയില്‍ നിന്ന് കുറെ പേരെയെങ്കിലും അകറ്റും എന്ന വാദം പൂര്‍ണമായും ശരിയാണ്.

പുറത്തു വിടുമ്പോള്‍ എല്ലാം ഉള്‍ക്കൊള്ളിച്ച സമഗ്രമായ ലിസ്റ്റ് പുറത്തു വിടണം , അല്ലാതെ വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന് പറയുന്നത് പോലെ അറ്റവും വാലുമില്ലാത്ത കാര്യങ്ങള്‍ പറയുക അല്ല വേണ്ടത്. അനുരാജ് പറഞ്ഞത് പോലെ ഓരോ സിനിമയും ഓരോ പോരാട്ടമാണ്. ആരും കൈ പിടിച്ചു കയറ്റിയതല്ല , നടന്നു തേഞ്ഞ ചെരുപ്പുകളും, വിയര്‍പ്പൊട്ടിയ കുപ്പായങ്ങളും മാത്രമാണ് സാക്ഷി. അധ്വാനങ്ങളെ കണ്ടില്ലെന്നു നടിച്ചോളൂ പക്ഷെ ചവിട്ടി മെതിക്കരുത്.

Tags