'പ്രേമലു 2 ാം ഭാഗം ഇപ്പോഴില്ല , ഭാവിയില്‍ ചിലപ്പോള്‍ സംഭവിച്ചേക്കാം ; നസ്ലെന്‍

premalu

ചില സാങ്കേതിക കാരണങ്ങളാല്‍ അത് പെര്‍ഫെക്റ്റ് ലാന്‍ഡിങ്ങില്‍ എത്തിയില്ല. ഭാവിയില്‍ ചിലപ്പോള്‍ ഉണ്ടാകാം.

തിയേറ്ററില്‍ നിന്ന് മികച്ച വിജയം നേടിയ ചിത്രമായിരുന്നു ഗിരീഷ് എ ഡി സംവിധാനത്തില്‍ നസ്ലെന്‍ നായകനായി എത്തിയ പ്രേമലു. ചിത്രം ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയമാണ് കൊയ്തത്. മികച്ച പ്രതികരണം നേടിയ സിനിമ 100 കോടിക്കും മുകളില്‍ നേടിയിരുന്നു. സിനിമയുടെ വലിയ വിജയത്തെത്തുടര്‍ന്ന് ഒരു രണ്ടാം ഭാഗവും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും പ്രേമലു 2 നീണ്ടുപോകുകയായിരുന്നു. അടുത്തിടെയാണ് ചിത്രം ഏറെക്കുറെ ഉപേക്ഷിച്ചെന്ന കാര്യം നിര്‍മ്മാതാക്കളില്‍ ഒരാളായ ദിലീഷ് പോത്തന്‍ അറിയിച്ചത്. ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് നസ്‌ലെന്‍.


'പ്രേമലു 2 ഒഫീഷ്യലി ക്യാന്‍സല്‍ ചെയ്തല്ലോ. അത് ദിലീഷേട്ടന്‍ പറഞ്ഞിട്ടുണ്ട്. ചില സാങ്കേതിക കാരണങ്ങളാല്‍ അത് പെര്‍ഫെക്റ്റ് ലാന്‍ഡിങ്ങില്‍ എത്തിയില്ല. ഭാവിയില്‍ ചിലപ്പോള്‍ ഉണ്ടാകാം. ഇപ്പോള്‍ എന്തായാലും ക്യാന്‍സല്‍ ചെയ്തു. സ്‌ക്രിപ്റ്റിന്റെ ഒരു പെര്‍ഫെക്ഷന്‍ ലഭിക്കാത്തതുകൊണ്ടാണ് പ്രോജക്ട് അവസാനിപ്പിച്ചത്,' നസ്ലെന്‍ പറഞ്ഞു.

Tags