യഥാർത്ഥത്തിൽ ഇതല്ല ഞാൻ ഉദ്ദേശിച്ച കളർ. അബദ്ധത്തിൽ ഇങ്ങനെ ആയിപ്പോയതാണെന്ന് പ്രയാഗ മാർട്ടിൻ

payaga
ഈ മേക്കോവർ. മേക്കോവര്‍ ആയിട്ടേ ചെയ്തതല്ല. യഥാർത്ഥത്തിൽ ഇതല്ല ഞാൻ ഉദ്ദേശിച്ച കളർ. അബദ്ധത്തിൽ ഇങ്ങനെ ആയിപ്പോയതാ. അല്ലാതെ മനഃപൂർവം ലുക്ക് മാറ്റിയത് അല്ല. 

കുറച്ചു ദിവസങ്ങളായി പ്രയാ​ഗയുടെ മേക്കോവർ ലുക്കായിരുന്നു സമൂ​ഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നത്. തിരിച്ചറിയാന്‍ പോലും വിഷമമായ ഒരു മേയ്ക്കോവറിലായിരുന്നു നടി മുടി കളർ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ മേക്കോവറിന് പിന്നിലെ രസകരമായി സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രയാ​ഗ. 

‘‘സത്യം പറഞ്ഞാൽ സിസിഎല്ലിനു വേണ്ടി ചെയ്തതല്ല ഈ മേക്കോവർ. മേക്കോവര്‍ ആയിട്ടേ ചെയ്തതല്ല. യഥാർത്ഥത്തിൽ ഇതല്ല ഞാൻ ഉദ്ദേശിച്ച കളർ. അബദ്ധത്തിൽ ഇങ്ങനെ ആയിപ്പോയതാ. അല്ലാതെ മനഃപൂർവം ലുക്ക് മാറ്റിയത് അല്ല. 

പിന്നെ മറ്റൊരു കാര്യം, ഇനി കുറച്ച് കാലം സിനിമയില്‍ നിന്ന് ചെറിയ ബ്രേക്ക് എടുക്കാം എന്ന് തീരുമാനിച്ചിരിക്കുകയാണ്. അതിനും പ്രത്യേകിച്ച് കാരണമൊന്നും ഇല്ല. എനിക്ക് തോന്നി, ഞാൻ ബ്രേക്ക് എടുക്കുന്നു, അത്രമാത്രം. മാത്രമല്ല ഒരു സിനിമയിലും നിലവിൽ കമ്മിറ്റ് ചെയ്തിട്ടില്ല. അപ്പോള്‍ പിന്നെ ലുക്ക് ഏത് ആയാലും കുഴപ്പമില്ലല്ലോ’’, എന്നാണ് പ്രയാഗ പറഞ്ഞത്.

ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ മലയാള  സിനിമയിലെത്തിയ പ്രയാഗ ഇതിനകം നിരവധി മികച്ച  വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 

Share this story