തിയേറ്ററുകളിൽ കുതിച്ച് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’

pradhama drishtya kuttakkar

 പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ തിയേറ്ററുകളിൽ മികച്ച വിജയവുമായി പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 25 കോടി ക്ലബ്ബിലും ഇടംപിടിച്ചു കഴിഞ്ഞു.

ഷഹദ് സംവിധാനം ചെയ്ത ഈ ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ ചിത്രം സെപ്റ്റംബർ 11-നാണ് തിയേറ്ററുകളിൽ എത്തിയത്. ആശ്രിത നിയമനത്തിലൂടെ പൊലീസ് സേനയിലെത്തുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിലെ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമാണം.

പാർവതി തിരുവോത്തിനൊപ്പം വിജയരാഘവൻ, പാർത്ഥിപൻ, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. പി. എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. റോബി രാജ് ക്യാമറയും മുജീബ് മജീദ് സംഗീതവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

Tags