നവംബർ 20ന് തിയേറ്ററുകളിലേക്ക് 'പ്രതാപ്'; അമിത് സാധിന്റെ വ്യത്യസ്ത പൊലീസ് വേഷം

prathap

 അമിത് സാധ് നായകനാകുന്ന ഹിന്ദി ചിത്രം 'പ്രതാപ്' നവംബർ 20ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലർ നേരത്തെ പുറത്തുവന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായി സേവനം ചെയ്തിരുന്ന ഒരാൾ പിന്നീട് ജയിലിലെത്തുന്ന സാഹചര്യമാണ് ട്രെയിലർ മുന്നോട്ടുവയ്ക്കുന്നത്.

എൻകൗണ്ടർ സ്പെഷ്യലിസ്റ്റായി അറിയപ്പെടുന്ന പ്രതാപ് എന്ന ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ അപ്രതീക്ഷിത വഴിത്തിരിവുകളാണ് ചിത്രത്തിന്റെ പ്രമേയം. നിയമം നടപ്പാക്കാൻ മുന്നിൽ നിന്നിരുന്ന ഒരാൾ തന്നെ നിയമത്തിന്റെ മറുവശത്ത് എത്തുമ്പോൾ നേരിടുന്ന പ്രതിസന്ധികളാണ് കഥയിൽ പ്രധാനമാകുന്നത്.

സച്ചിൻ സരഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഈഷാ ഡിയോൾ, സീമ ബിശ്വാസ്, തിഗ്മാൻഷു ധൂലിയ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ആക്ഷനും അന്വേഷണവും നിറഞ്ഞ ചിത്രം നവംബർ 20ന് തിയേറ്ററുകളിലെത്തുമെന്നാണ് അറിയിപ്പ്.

Tags