‘മക്കളായ പ്രണവും വിസ്മയയും ആരാധനയോടെ നോക്കിയ സിനിമ അതായിരുന്നു’: മോഹൻലാൽ


മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം തന്റെ കയ്യൊപ്പ് ചാർത്തിയ നടനാണ് മോഹൻലാൽ . ഇപ്പോഴിതാ പത്മരാജന്റെ സിനിമകളെ കുറിച്ച് മനസ് തുറക്കുകയാണ് അദ്ദേഹം.
പത്മരാജന്റെ സിനിമകളിൽ അഭിനയിക്കാൻ കഴിയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചില്ലായിരുന്നുവെന്ന് താരം പറഞ്ഞു. പത്മരാജന്റെ 80-ാം പിറന്നാളിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.
tRootC1469263">മോഹൻലാലിന്റെ വാക്കുകൾ:
‘പത്മരാജന്റെ സിനിമകളിൽ അഭിനയിക്കാൻ കഴിയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചില്ലായിരുന്നു. എന്നാൽ ദൈവാധീനം കൊണ്ട് എനിക്ക് അദ്ദേഹത്തിന്റെ ഒന്നല്ല, അഞ്ച് സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞിരുന്നു. 1986ൽ അദ്ദേഹം സംവിധാനം ചെയ്ത രണ്ട് സിനിമകളിലൂടെയാണ് ഞങ്ങളുടെ ബന്ധം തുടങ്ങുന്നത്. ദേശാടനക്കിളി കരയാറില്ല, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രങ്ങളായിരുന്നു അത്.

സമൂഹ മാധ്യമങ്ങളിലൂടെയും സിനിമകളിൽ പോലും ആഘോഷിക്കപ്പെട്ട, പിൻകാലങ്ങളിൽ ക്ലാസ്സിക് ആണെന്ന് വാഴ്ത്തിയ ചിത്രമാണ് തൂവാനത്തുമ്പികൾ. ഇറങ്ങിയ കാലത്തേക്കാളും ആ സിനിമകൾ എല്ലാം ഇന്ന് ചർച്ചയാകുന്നുണ്ടെങ്കിൽ അതാണ് ആ മഹാ പ്രതിഭയ്ക്ക് കാലം കാത്തുവെച്ച ദക്ഷിണ.
അതുപോലതന്നെ കാലത്തിന് മുമ്പേ പിറന്ന ചിത്രങ്ങളായിരുന്നു സീസണും ദേശാടനക്കിളി കരയാറില്ല എന്ന സിനിമയുമെല്ലാം എന്ന് ഞാൻ വിശ്വസിക്കുന്നു. സോളമന്റെയും സോഫിയയുടെയും പ്രണയത്തെ മാത്രമല്ല, ക്ലാരയെയും മഴയെയും ജോൺസൺ മാഷിന്റെ സംഗീതവുമെല്ലാം എന്റെ മകളും മകനും അടങ്ങുന്ന തലമുറ ആരാധനയോടെ നോക്കുമ്പോൾ അതിന്റെയൊക്കെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ ചാരിതാർഥ്യമുണ്ട്,’ മോഹൻലാൽ പറയുന്നു.