പ്രദീപ് രംഗനാഥന്‍റെ പുതിയ ചിത്രം തിയറ്ററിൽ

Gokulam Movies to bring Pradeep Ranganathan's film 'Love Insurance Company' to Kerala

ഡ്രാഗൺ, ലവ് ടുഡേ എന്ന സിനിമകളിലൂടെ പ്ര‍േ‍ക്ഷകരുടെ മനം കവർന്ന നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥൻ. തുടർച്ചയായി മൂന്ന് 100 കോടി സിനിമകളാണ് പ്രദീപ് രംഗനാഥന്‍റെ പേരിലുള്ളത്. വിഘ്‌നേശ് ശിവൻ ഒരുക്കുന്ന ലവ് ഇൻഷുറൻസ് കമ്പനി ആണ് പ്രദീപിന്‍റെ പുറത്തുവന്ന ഏറ്റവും പുതിയ ചിത്രം. മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്.

സിനിമയുടെ കഥക്കും മേക്കിങിനും അനിരുദ്ധിന്റെ മ്യൂസിക്കിനും നല്ല പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. ചിത്രത്തിന്‍റെ വിഷ്വലുകൾക്കും കയ്യടി ലഭിക്കുന്നുണ്ട്. അതേസമയം സിനിമയുടെ തിരക്കഥയ്ക്ക് പലയിടത്തും പാളിച്ചകളുണ്ടെന്നും ലാഗ് അനുഭവപ്പെടുന്നുണ്ടെന്നും ചില ആരാധകർ സമൂഹമാധ്യമത്തിൽ അഭിപ്രയപ്പെടുന്നുണ്ട്

ചിത്രത്തിൽ ക്രിതി ഷെട്ടി, എസ്.ജെ സൂര്യ, മിഷ്‌കിൻ, യോഗി ബാബു തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. നാം തമിഴർ കക്ഷി നേതാവ് സീമാൻ പ്രദീപ് രംഗനാഥന്‍റെ അച്ഛനായി അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധാണ്. ചിത്രത്തിലെ 'ദീമാ' എന്ന ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. ഒരു ഫാന്‍റസി റൊമാന്‍റിക് കോമഡി ചിത്രമായ 'ലവ് ഇൻഷുറൻസ് കമ്പനി' വലിയ ബഡ്ജറ്റിൽ ആണ് ഒരുക്കിയിരിക്കുന്നത്. നയൻതാരയുടെ റൗഡി പിക്ചേഴ്സും ലളിത് കുമാറിന്‍റെ സെവൻ സ്ക്രീൻ സ്റ്റുഡിയോയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.

Tags